Sunday, 29 May 2011

പ്രണയാനന്തരം

അകലെയായിരുന്നപ്പോള്‍ 
നീയെന്റെ 
തൊട്ടരികിലായിരുന്നു.
ഹൃദയത്തോട് ചേര്‍ന്ന് ....
ഇപ്പോള്‍  
ഉടല്‍ദൂരങ്ങളില്ലാതായ 
ഈ നിമിഷത്തില്‍ 
നമുക്കിടയില്‍ 
സമുദ്രങ്ങളുടെയകലം...













മഴ

തനിച്ചിരിക്കുമ്പോള്‍ ജനല്‍പ്പുറമേ വന്നു 
വിളിക്കുന്ന കൂട്ടുകാരന്‍ 
മഴയായിരുന്നു.....
കുട്ടിക്കാലത്തെ സ്കൂള്‍യാത്രകളില്‍ 
കാല്‍നീട്ടിതൊടാന്‍ 
പുഴയെ നിറച്ചു തന്നിരുന്ന വാത്സല്യം
മഴയായിരുന്നു.....
      ഇന്നു പക്ഷെ,
      അടുക്കളപുറമേ വന്നെത്തിനോക്കി 
      എന്റെ പത്തിരി കരിയിക്കുന്ന ....
      ഉണങ്ങാനിട്ട വിറകു നനക്കാന്‍ 
      കുറുംബോടെയോടിയെത്തുന്ന
      നനഞ്ഞാലെന്റെ കുഞ്ഞുങ്ങളെ 
      പനിപിടിപ്പിക്കുന്ന 
      ഈ പെയ്ത്തുവെള്ളത്തെ 
      ഞാനെങ്ങനെ മഴയെന്നു വിളിക്കും...?