തനിച്ചിരിക്കുമ്പോള്‍ ജനല്‍പ്പുറമേ വന്നു വിളിക്കുന്ന കൂട്ടുകാരന്‍
മഴയായിരുന്നു.....
കുട്ടിക്കാലത്തെ സ്കൂള്‍യാത്രകളില്‍
കാല്‍നീട്ടിതൊടാന്‍
പുഴയെ നിറച്ചു തന്നിരുന്ന വാത്സല്യം
മഴയായിരുന്നു.....
ഇന്നു പക്ഷെ,
അടുക്കളപുറമേ വന്നെത്തിനോക്കി
എന്റെ പത്തിരി കരിയിക്കുന്ന ....
ഉണങ്ങാനിട്ട വിറകു നനക്കാന്‍
കുറുംബോടെയോടിയെത്തുന്ന
നനഞ്ഞാലെന്റെ കുഞ്ഞുങ്ങളെ
പനിപിടിപ്പിക്കുന്ന
ഞാനെങ്ങനെ മഴയെന്നു വിളിക്കും...?