പുലരി മഞ്ഞിൻതണു -
പ്പുടലാകെ പൂശി
ജനലോരം കാത്തു നിന്നു
പദമിടറിയൊരു കാറ്റ് ...
തുറന്നവാറോടി വരു -
കിലെന്നു നിനച്ച്
തൂവരുതിനിയെന്നുറച്ച്
പൂട്ടി മിഴിയോരം ....
രാവിൻ വാനിലൊരമ്പിളി
നേർത്തു നേർത്തു മേഘ -
ജാലക മറവിലൊളിച്ചു
നിൽപ്പതറികിലും...
പിൻതിരികില്ലെന്നുറച്ച്
വാതിൽ ചാരിയിരുളിൻ
കൂട്ടിലായൊളിക്കിലും
ഇരുകണ്‍പീലിത്തടവറ-
തുറന്നൊഴുകുമീനനവിനെ
യനംഗനായലിയി-
ച്ചെടുത്തു നീ മറയവെ
രാവുമാത്ര , മിതു പോൽ
ശേഷിപ്പതിനിയെന്നിൽ...

ഭാവസുന്ദരമായ വരികള്‍
ReplyDeleteആശംസകള്‍
thank you sir
Deleteനന്നയിരിക്കുന്നു ...ഫൊന്റ് സൈസ് അല്പം കൂട്ടിയാൽ നന്നയിരുന്നു.ആശംസകൾ.
ReplyDeleteവായിച്ചു.ഇഷ്ട്ടപ്പെട്ടു.ആശംസകൾ
ReplyDeleteനന്നായി....
ReplyDeleteകൊള്ളാം.
ReplyDeleteവിസ്മയമാണു എനിക്കു
ReplyDeleteഈ കവിതയുടെ ചിറകിൻ കീഴിലൊരു ചൂടും കൊണ്ടിരിക്കാൻ ..
കൺ തുറന്നു സ്വപ്നം കാണുവാൻ എനിക്കുമുണ്ടേ ആഗ്രഹം
കുറേ കാലമായ് ഞാനീ കവിതാ തീരത്തു വന്നിരുന്നിട്ട്.. എനിക്കു ബ്ളോഗ് തുടരണമീനും ആഗ്രഹമുണ്ട്...ഇപ്പോൾ പ്ലസ്ടുവിൽ കയറിയതോടെ ബ്ലോഗ് നിന്നു. എപ്പോൾ വേണമെങ്കിലും ബ്ളോഗ് വീണ്ടും യാത്ര തുടരാം...എന്റെ കയ്യിൽ നിന്നും താങ്കളുടെ നമ്പറും പോയി...താങ്കളുടെ കവിതകൾ പ്രസിദ്ധീകരിച്ചോ? എനിക്കു ഇതു പ്രസിദ്ധീകരിച്ചു കാണണമെന്നു പലപ്പോഴും തോന്നാറുണ്ട്....എന്റെ ഫോൺ നമ്പർ 9495072304..താങ്കളുടെ ഫോൺ നമ്പർ തരുമല്ലോ
ReplyDeleteഅസാധ്യം ഈ വേദന........നമസ്ക്കരിക്കുന്നു
ReplyDelete