Monday, 30 April 2012
അര്‍ദ്ധനാരീശ്വരന്‍
പാതിയുടല്‍ പകുത്തെടുത്ത്
പാര്‍വ്വതിയുറങ്ങെ
പരമേശ്വരനുണര്‍ന്നു.
തിരുജടയിലൊരുവള്‍
നിലാവിന്റെ നിഴലില്‍
അഴലിന്റെയിരുളില്‍
പുഴയെങ്കിലുമൊഴുകാതെ
അലയൊലിമുഴക്കാതെ
ഒളിഞ്ഞിരിപ്പതോര്‍ക്കെ
ഉറങ്ങുവാന്‍ കഴിയാതെ
ഹിമശൈത്യമാര്‍ന്നു
വൈരാഗിയായി.
Wednesday, 18 April 2012
മുളന്തണ്ട്
തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം
ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...
പലരും പറഞ്ഞ'തില്‍ വിഷമാണു
, നീ
ചെന്നു തൊടുകിലോ കൈ പൊള്ളി
യകലും മനം നൊന്തു പിടയും
ഘനനീല വര്‍ണ്ണം പരത്തി കൊടും ക്രൂര
നവിടെയാഴത്തില്‍ കിടപ്പൂ ..'
'പ്രണയമൊരു കാളിന്ദിയരുതു നീ
ചെല്ലുവാന്‍
മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ..'
ചേലാഞ്ച
ലം കോര്‍ത്തു
പിന്നോട്ടുലച്ചിടും
മുള്ളുകള്‍ വാക്കിന്‍ കറുത്ത നോട്ടം.
പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
തണ്ടെന്റെ വഴിയില്‍ പ്രിയം നിറയ്ക്കെ...?
ഒരു മാത്ര,യൊരുനോട്ട,മൊരുവാക്കു ചൊല്ലി നീ
യിവിടെ മരുപ്പച്ച
തീര്‍ത്തിരിക്കെ...?
തുളുമ്പാതെ തെല്ലും തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍
പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)