Sunday 11 September 2011

മുഖംമൂടി

'വാങ്ങുക മുഖം മൂടിയൊന്നെ'ന്നു വില്പനക്കാരന്‍
വാടിയ മുഖവുമായ്  നില്‍ക്കുന്നൂ മുറ്റത്തിപ്പോള്‍.
'വര്‍ണ്ണങ്ങള്‍ പലതരം , രൂപങ്ങള്‍ , ഭാവങ്ങളും
വിലയോ വെറും തുച്ഛമെടുക്കൂ ഒന്നെങ്കിലും
അണിയാനെളുപ്പമാണെ'ന്നയാള്‍ പറയവേ
കൌതുകം കലര്‍ന്നുണ്ണിക്കിടാങ്ങള്‍ നിരക്കുന്നു .
കുട്ടയില്‍നിറയെ  നാം കഥയില്‍ സ്നേഹിച്ചവര്‍ ,
ഭയന്നോര്‍ , പിണങ്ങി പിന്നിണങ്ങി ക്കൂടെ വന്നോര്‍ .
'ഫാന്റവും സ്പൈടര്‍മാനും മോനിണങ്ങു 'മെന്നയാള്‍
പറയെ സിന്ട്രല്ലക്കായ്‌  പരതീ മകളപ്പോള്‍ .
ഗൌരവ മുഖം മൂടിയണിഞ്ഞുമമറത്തൊരാള്‍
പത്ര പാരായണത്തിലൊന്നിടംകണ്ണിട്ടു നോക്കി .
'അമ്മയ്ക്കും ചേരുംവണ്ണംമുഖമൊന്നെടുത്തോളൂ
മക്കളെ ' പറയുന്നിതുമ്മറപ്പരിഹാസി  .
ചിരിച്ചും കൊണ്ടേ ഞാനും വാങ്ങുന്നു മക്കള്‍ക്കായി 
പലതാം മുഖംമൂടി കളിക്കാന്‍ കളിപ്പിക്കാന്‍ .
കാലത്തിന്‍ വിദഗ്ധമാം കരത്താല്‍ പണിതീര്‍ത്തൊ -
രമമതന്‍  മുഖംമൂടിയിളകാതഴിയാതെ
ചിരിയാല്‍ തന്നെ പിന്നെയകത്തുകേറിപ്പോകും
എന്റെയീ മുഖം മൂടാനിനിയും വേഷങ്ങളോ ?
വായനക്കാരാ നിന്റെ പരിഹാസത്തിന്നാഴം ഭാവമായ്
മാറാതെയായ്   ഞാന്‍ മനംമൂടിവെക്കയാല്‍ !



5 comments:

  1. warning: pls change this comment box to type malayalam

    then i have to talk something .....

    here u got old age and u'r imagines , u laugh looking all "types" in mankind.....who with the masks....

    and moreover i wonder , u make the modern ,attractive new aged toys,which are born in TV chanels and with the same reason which are disturbing the poems and past memories .......to be a ..(u make that event to be the) most naked................. very fine u"r touching in malayalam poemmmmmsssss

    ReplyDelete
  2. കൊള്ളാം ഈ മുഖമൂടിക്കവിത.നല്ല സന്ദേശം: ഇത്ര നല്ല മുഖംപോലിരിക്കുന്ന മുഖമൂടിയുള്ളപ്പോള്‍ എന്തിന് മറ്റൊരു മൂടി.വില്‍പ്പനക്കാരന്‍റെ മുഖമൂടിക്കൊരേ ഭാവമെപ്പോഴും.സിന്‍ഡ്രലയെങ്കില്‍ എപ്പോഴും സിന്‍ഡ്രല. സ്പൈഡ൪മാനെങ്കില്‍ എപ്പോഴുമത്.പക്ഷേ മുഖംപോലിരിക്കുന്ന നമ്മുടെ മുഖമൂടിക്ക് ഓന്തുകണക്കെ ഏത് ഭാവവും പുല്‍കാം, എപ്പോഴും, ഞൊടിയിടയില്‍.ഇനിയും നമുക്കൊരു മുഖമൂടിയോ?
    മരണത്തിനുമുമ്പ് എപ്പോഴെങ്കിലും ഇതൊന്നഴിക്കണേ! ആടിത്തീര്‍ക്കാനുള്ള ഒരു പൊറാട്ടല്ല ജീവിതം.‌

    ReplyDelete
  3. കവിത നന്നായിട്ടുണ്ട് ....
    ജീവിതം എന്നും ഇങ്ങനെയോക്കെത്തന്നെയല്ലേ ...
    ശൈശവം,ബാല്യം,കൌമാരം.യൌവനം,വാര്ധക്യം ഓരോ ഘട്ടങ്ങളിലും ഓരോ ഭാവങ്ങള്...
    കുഞ്ഞിന്റെ,ഭാര്യയുടെ,അമ്മയുടെ,അമ്മൂമ്മയുടെ...ഓരോരോ കാലത്തും ഓരോരോ വേഷങ്ങള്...
    അതിനെ മുഖം മൂടികളെന്നു പറയാമോ..?ഇതുതന്നെയല്ലേ ജീവിതം...?
    ഇല്ലാത്ത മുഖംമൂടി എങ്ങനെയാണ് വലിച്ചെറിയാനാവുക ?
    സന്തോഷങ്ങളിലെക്ക് തിരിച്ചുപോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്...
    പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കാനും,നഷ്ട്ടപെട്ടത് തിരിച്ചു പിടിക്കാനും വെമ്പുന്ന കവിഹൃടയത്തെ ഈ കവിതയിലും കാണാം..
    കവിതയില് ജീവിതമുണ്ടാകാം..എന്നാല് എല്ലാ കവിതയും ജീവിതമാകണമെന്നില്ലല്ലോ.. ..
    മുഖംമൂടികളില്ലാത്ത ഹൃദയാവിഷ്കാരം...അഭിനന്ദനങ്ങള്...

    ReplyDelete
  4. കൊള്ളാം, കവിതയിൽ നല്ല സന്ദേശമുണ്ട്.

    ReplyDelete
  5. ee lokath naam ororutharu aninjirikkunnu oro mukham moodikal .sthyam vichitram

    ReplyDelete