സഖീ, നീ വന്നെന്റെയരികില്‍ നില്‍ക്കൂ
ഇടം കയ്യാല്‍ ഞാന്‍ നിന്റെയുടല്‍ ചേര്‍ത്തു നിര്‍ത്തിടാം
എന്റെയീ നെഞ്ചോടു ചേര്‍ത്തനിന്നിടം കയ്യെ,
വലംകയ്യാല്‍ മൂടാം ഞാന്‍ പ്രണയപൂര്‍വ്വം
വലത്തോട്ടു ശിരസ്സല്‍പ്പംചെരിയ്ക്ക നീ ,മെല്ലെ-
ചിരിച്ചൊന്നു കടാക്ഷിക്ക ക്യാമറക്കണ്‍കളില്‍
പുറകിലെ ശുഷ്ക്കിച്ച മരങ്ങളെ മറക്കുക
വരണ്ടൊരീ കാറ്റും വേനല്‍ത്തീച്ചൂടും പൊറുക്കുക
നീറയ്ക്കാമീയിടങ്ങളെ പച്ചപ്പിന്‍ സമൃദ്ധിയാല്‍
പൂക്കളെ വിരിയിക്കാന്‍ ട്രിക്കുകള്‍ നിരവധി
ഒരേയൊരു നിമിഷത്തില്‍ പിറന്നൊരീ ഛായയാല്‍
മറയ്ക്കാം നാം മുള്ളുകള്‍ കോര്‍ത്തൊരീ ഹൃദയങ്ങള്‍
ഒരു ക്ളിക്കാല്‍പൊലിപ്പിക്കാം 'മനോജ്ഞമീ ദാമ്പത്യം '
ചുമരിന്മേല്‍ തൂക്കിടാം അതിഥികള്‍ പുകഴ്തട്ടെ.
ഇനിനമുക്കീ ഫ്രൈമില്‍ നിന്നുടനിറങ്ങിടാം
നടന്നിടാം പതിവുപോലിരുവഴിക്കൊരുപോലെ …...
നടന്നിടാം പതിവുപോലിരുവഴിക്കൊരുപോലെ ഇന്നത്തെ പ്രണയത്തിന്‍റെ യാഥാര്‍ത്ഥ്യം . ഒറ്റ സ്നാപ്പില്‍ ഒതുങ്ങാത്ത പ്രണയം .ഇഷ്ടമായി ഈ കവിത അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കണം ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteകവിത ഇഷ്ടമായി പക്ഷേ..ട്രിക്കുകള്‍,ഫ്രൈമില്‍ , ക്ളിക്കാല്‍ തുടങ്ങിയ ആംഗലേയ പദങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്..ആശംസകൾ
ReplyDeleteഹിരണ്യയുടെ വാക്കുകള്‍ "ഒറ്റ സ്നാപ്പില്‍ ...."ആ മഹതിയെ ഓര്‍മ്മയിലെത്തിച്ചു.കവിതയ്ക്ക് ഭാവുകങ്ങള്‍ !
ReplyDeleteസഖീ എന്ന തുടക്കം മുതല്‍ കവിത ശരിയായില്ല എന്നാണ് തോന്നിയത് .ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല കവിതയും അല്ലെ ?പ്രിയംവദയുടെ മനോഹരമായ പല കവിതകളും വായിച്ചിട്ടുണ്ട് .എന്തോ പക്ഷെ ഈ കവിത ആ നിലവാരതിലെക്കുയര്‍ന്നില്ല .(തുറന്നു പറയുന്നതില്‍ പരിഭാവിക്കരുതെ )
ReplyDeleteഒറ്റസ്നാപ്പില്‍ ഒരു കവിത. ഇടയില്‍ ട്രിക്കുകളും ക്ലിക്കുകളും .
ReplyDeleteപുതുമയുള്ള ഒരാശയം .
കവിതയുടെ അവതരണം നന്നായി.
ആദ്യവായനയില്‍ സുഖം തോന്നില്ല എങ്കിലും ആഴത്തിലുള്ള വായനക്ക് ഇടം നല്‍കുന്നു .
ആശംസകള്‍
"ഫോട്ടോ ഷോപ്പ് " കവിത ഇഷ്ടായി കേട്ടോ
ReplyDeleteവായന അടയാളപ്പെടുത്തുന്നു
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഒരു ക്ലിക്കില്‍ പൊലിപ്പിക്കാം എങ്കിലും ഒരു സ്നാപ്പില്‍ ഒതുക്കാനാവില്ല,അല്ലെ..?
ReplyDeleteകവിത നന്നായി.
വൈമനസ്യങ്ങളെ നന്നായി തിരിച്ചറിയുന്നുണ്ട് ഇല്ലേ?കവിത ഉഷാറായി.
ReplyDeleteജീവിതം ഇന്നിങ്ങനെയാണ്..................
ReplyDeleteറംല