മകരമാസ തീരം .
സായാഹ്നം തണുപ്പോടെ വന്നു
പൊതിയുമ്പോള്‍,
എനിയ്ക്കു മുന്‍പില്‍
അസ്തമിക്കാനൊരുങ്ങുന്ന
ഓറഞ്ചു സൂര്യന്‍ .
കാറ്റിന്റെ അധരങ്ങള്‍
മുദ്രിതമാക്കപ്പെട്ടിരിക്കുന്നു .
മഴ വിഹ്വലതയോടെ
എവിടെയോ പോയി
മറഞ്ഞിരിക്കുന്നു.
അനന്തതയിലേക്ക് നീളുന്ന
അസ്വസ്ഥമായ കടല്‍ .
പട്ടം പറത്തി മതി വന്ന കുട്ടികള്‍
മണല്ക്കൊട്ടാരങ്ങള്‍ക്ക് മുകളിലൂടെ ...
മൂകസാക്ഷികളായ ചൂള മരങ്ങള്‍ ....
നീയെവിടെയാണ് ..?
കുന്നിന്‍ മുകളിലോ ...
പാടവരമ്പത്തോ ....
ഏതു ഹരിത നീലിമയിലാണ്
നിന്റെ സൂര്യനസ്തമിക്കുന്നത് ?
ആകാശം കാരുണ്യത്തോടെ
നമ്മെ നോക്കുന്നു .
ഇരുള്‍
എല്ലാം ഉള്ളിലൊതുക്കുന്നു ...
'ജീവിതത്തിന്റെ പകുതിയും
ഇരുട്ടിലാണ് നാം '
നിന്റെ വാക്കുകള്‍
അകലങ്ങളില്‍ നിന്നെന്നെ
തേടി വരുന്നു .....
ചേക്കേറാനിടമില്ലാതെ
ഉള്ളിലൊരു നിലവിളി
ചിറകൊതുക്കി
ശബ്ദമില്ലാതടങ്ങുന്നു ...
സായാഹ്നം തണുപ്പോടെ വന്നു
പൊതിയുമ്പോള്‍,
എനിയ്ക്കു മുന്‍പില്‍
അസ്തമിക്കാനൊരുങ്ങുന്ന
ഓറഞ്ചു സൂര്യന്‍ .
കാറ്റിന്റെ അധരങ്ങള്‍
മുദ്രിതമാക്കപ്പെട്ടിരിക്കുന്നു .
മഴ വിഹ്വലതയോടെ
എവിടെയോ പോയി
മറഞ്ഞിരിക്കുന്നു.
അനന്തതയിലേക്ക് നീളുന്ന
അസ്വസ്ഥമായ കടല്‍ .
പട്ടം പറത്തി മതി വന്ന കുട്ടികള്‍
മണല്ക്കൊട്ടാരങ്ങള്‍ക്ക് മുകളിലൂടെ ...
മൂകസാക്ഷികളായ ചൂള മരങ്ങള്‍ ....
നീയെവിടെയാണ് ..?
കുന്നിന്‍ മുകളിലോ ...
പാടവരമ്പത്തോ ....
ഏതു ഹരിത നീലിമയിലാണ്
നിന്റെ സൂര്യനസ്തമിക്കുന്നത് ?
ആകാശം കാരുണ്യത്തോടെ
നമ്മെ നോക്കുന്നു .
ഇരുള്‍
എല്ലാം ഉള്ളിലൊതുക്കുന്നു ...
'ജീവിതത്തിന്റെ പകുതിയും
ഇരുട്ടിലാണ് നാം '
നിന്റെ വാക്കുകള്‍
അകലങ്ങളില്‍ നിന്നെന്നെ
തേടി വരുന്നു .....
ചേക്കേറാനിടമില്ലാതെ
ഉള്ളിലൊരു നിലവിളി
ചിറകൊതുക്കി
ശബ്ദമില്ലാതടങ്ങുന്നു ...
വായിച്ചു ,ആശംസകൾ.
ReplyDeleteI can explain but i have a beautiful feeling...
ReplyDeleteനല്ല വരികള്‍
ReplyDeleteനല്ല കവിത, നല്ല വരികൾ, നല്ല അവതരണം. ആശംസകൾ.
ReplyDeleteനന്നായിട്ടുണ്ട് പെങ്ങളെ, ആശംസകള്‍..
ReplyDeleteഎന്റെ സൂര്യനും നിന്റെ സൂര്യനും ഒന്നാകുമ്പോഴും
ReplyDeleteനിന്റെ കാഴ്ചയും എന്റെ കാഴ്ചയും ഇരുട്ടിന്റെത് മാത്രമാകുന്നതെന്തേ?