Wednesday, 8 February 2012

ഇലമുളച്ചി

വാടി ഞെട്ടറ്റുവീണിടുംമുമ്പീമനം 
കീറിനുറുക്കിയഞ്ചാറു കഷ്ണമായ്  
പാഴിരുട്ടില്‍ വലിച്ചെറിഞ്ഞെങ്കിലും  
വീണതൊക്കെനിന്‍ഹൃത്തിന്‍തടത്തിലും
ആര്‍ദ്രമൌനത്തണുപ്പിലുമാകയാല്‍   
നോക്കുകെത്രയോ പാഴ്ക്കിനാക്കളീ 
നേര്‍ത്തനോവില്‍ കുരുന്നില നീട്ടുന്നു    
ഉള്ളിലാകെപ്പടര്‍ന്നിടും വേരിനാല്‍   ...

10 comments:

  1. പ്രതികൂല സാഹചര്യങ്ങളില്‍ മുള പൊട്ടുന്നവയ്ക്ക്
    അതിജീവനത്തിനു കരുത്തുണ്ടാകും....

    ReplyDelete
  2. ഓരോ വാക്കും ആ ചില്ലകളില്‍ കവിതയായി പൂക്കട്ടെ ,,ആശംസകള്‍ ..

    ReplyDelete
  3. ആശംസകൾ...
    എന്തിനും മുളക്കാൻ ഒരിടം വേണം.

    ReplyDelete
  4. നാരദന്റെ കമന്റിനു യോജിച്ച നല്ല വരികള്‍ ..

    ReplyDelete
  5. ഈ കവിതക്കെന്റെ ആശംസകൾ

    ReplyDelete
  6. ഇഷ്ടമായി ഈ വരികൾ

    ReplyDelete
  7. കവിതക്കെന്റെ ആശംസകൾ

    ReplyDelete
  8. ഒരുപാടോരുപാടിലകളോടെ എന്നും അത് തളിര്‍ത്തു നില്‍ക്കട്ടെ...
    ഇലകള്‍....സ്വപ്നങ്ങള്‍.... ചിറകു വ്ടര്ത്തി പറന്നു നടക്കട്ടെ ....
    സ്വപ്നമാണെന്ന തിരിച്ചറിവില്ലാതെ....ആകാശ ശൂന്യതയില്‍...

    ReplyDelete
  9. പ്രതികൂല സാഹചര്യങ്ങളോട് പൊരുതുന്നവൻ വിജയിക്കും എന്ന ഉറപ്പാണ് നമ്മെ ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്. ആശംസകൾ.

    ReplyDelete