തിരിഞ്ഞാണു കിടപ്പേ-
റെ ചെരിഞ്ഞാണുറക്കം
തമ്മിൽ കലരാതെ
കലഹിച്ചു പിടയുമുള്ളാൽ...
തുലാവർഷം ജനൽപ്പാളി
യുലയ്കിലുമിടിവെട്ടിൽ
ദിഗന്തങ്ങൾ നടുക്കത്താൽ
വിറയ്ക്കിലും തിരിഞ്ഞില്ല ഞാ-
'നൊന്നു വിളിച്ചൂടേ'..'യവൾ -
ക്കെന്നെ പുണർന്നൂടേ...'
യുള്ളിലെ പരിഭവം ...
കോലായിലയക്കോലി-
ലുണങ്ങാതെ കിടപ്പുണ്ടാം
പരസ്പരം തൊടായ്കിലു
മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
തുണിത്തരം നമ്മെപ്പോൽ...
ഇരുട്ടിൽ നീയുറങ്ങാതെ.. നനയുമീ
കവിൾത്തടമറിയാതെ....
തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
കഴിഞ്ഞു രാവെരിയവേ ...
ഇരുട്ടിലീ..തണുപ്പിലീ..
മഴയിലീ..കാറ്റിൽ...
പുലരി വന്നുണർത്തെ
കിടപ്പു ഞാനെവിടെ..!
തണുക്കാതെ പുണർന്നൊരീ
കരങ്ങളിൽ മുഖം ചേർത്തു
പുലരുവാൻ മടിച്ചു ഞാൻ....!
നെഞ്ചിലെയിളം ചൂടിൽ
കവിൾ ചേർത്തു
പിരിയുവാൻ മടിച്ച ഞാൻ...!
കോലായിൽ കിടപ്പുണ്ടാമിതുപോലെ
തുലാക്കാറ്റിൽ ; പരസ്പരം
തൊടാതെ ഞാൻ വിരിച്ചിട്ട
തണുപ്പോലുമുടുപ്പുകൾ
പിണങ്ങിയുമിണങ്ങിയും
വിധി തീർത്ത ചരടിന്മേൽ
ഓമനേ ,നമ്മെപ്പോലെ -
യിതുപോലെയിതുപോലെ
മനോഹരമായ വരികള്‍ ..
ReplyDeleteഇരുട്ടിലും കാറ്റിലും മഴയിലും പരസ്പരം തൊടാതെ തണുത്താടുന്ന മനസ്സുകളുടെ ചരിതം. ഹൃദയസ്പര്‍ശമായി. ആശംസകള്‍
വളരെ മനോഹരമായൊരു കവിത. എനിയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഒരു വാക്കുപോലും അധികപ്പറ്റില്ലാതെ ചേരുമ്പടി ചേര്‍ന്നൊരു കവിത. അനുമോദനങ്ങള്‍
ReplyDeleteപരസ്പരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമ്പോള്‍ പിണക്കങ്ങള്‍ തീരും.
ReplyDeleteസുദൃഢമായ ബന്ധം ഉടലെടുക്കും.ഇടിവെട്ടില്‍ നടുങ്ങാതെയും,തണുപ്പില്‍ വിറയ്ക്കാതെയും,കാറ്റില്‍ പറന്നുപോകാതെയുമിരിക്കാന് ഇണക്കങ്ങള്‍
സഹായിക്കും.
കവിത നന്നായിരിക്കുന്നു
ആശംസകള്‍
നല്ല ഒഴുക്കോടെ വായിച്ച കവിത ,, നന്നായി ട്ടോ
ReplyDeleteഎത്ര മനോഹരമായി ചില പിണക്കങ്ങളും ഇണക്കങ്ങളും പറഞ്ഞിരിക്കുന്നു.... നന്ദി :)
ReplyDeleteവളരെ നന്നായി ഇണക്കവും പിണക്കവും! ആശംസകള്‍ :)
ReplyDeleteനല്ല വരികള്‍... ഒരുപാട് ഇഷ്ടായി :)
ReplyDeletenalla kavitha
ReplyDeleteനല്ല വരികൾ :)
ReplyDeleteഒരുപാട് ഇഷ്ടം തോന്നുന്ന കവിത
ReplyDeletegood theme..good lines..congrats...
ReplyDeleteഎവിടെയായിരുന്നെന്നു
ReplyDeleteചോദിച്ചിടാനും വയ്യ
ഇവിടെ ഞാന്‍ കാണ്മാന് വയ്കാന്‍
കാര്യങ്ങള്‍ ഒന്നും ഇല്ല
ഇനിയിടം വിടാന്‍ ഭാവം
ഇല്ലെന്നു ചോല്ലാനായ് ഞാന്‍
ഇവിടെയായ് കുറിക്കുന്നു
പ്രിയമാണെനിക്കീ ഇടം
നല്ല കവിതകള്‍ , ആശംസ !
വളരെയേറെ ഇഷ്ടപ്പെട്ടു.
ReplyDeleteThis comment has been removed by the author.
ReplyDeleteസുപ്പര്‍...കിടിലം നല്ല വരികള്‍ ..ആശംസകള്‍
ReplyDeleteഇരുട്ടിൽ നീയുറങ്ങാതെ.. നനയുമീ
ReplyDeleteകവിൾത്തടമറിയാതെ....
തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
കഴിഞ്ഞു രാവെരിയവേ ... ചാരുതയേറ്റുന്ന വരികൾ..ആശംസകൾ
നല്ല വരികൾ
ReplyDeleteനല്ല കവിത
ReplyDeleteനിയ്ക്കും ഇഷ്ടായി...ആശംസകൾ
ReplyDeleteകോലായിലയക്കോലി-
ReplyDeleteലുണങ്ങാതെ കിടപ്പുണ്ടാം
പരസ്പരം തൊടായ്കിലു
മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
തുണിത്തരം നമ്മെപ്പോൽ..
നല്ല വരികൾ...
നല്ല കവിത. ആശംസകള്‍.
ReplyDeletegood...
ReplyDeleteManoharam :)
ReplyDeleteഇന്ന് വീണ്ടും ഇവിടെയെത്തി!
ReplyDeleteഎത്ര ഹൃദ്യം ഈ വരികള്‍ ! ഇത് ഞാനിങ്ങു കോപ്പുന്നു. എഫ്ബിയില്‍ ചേര്‍ക്കാനാ കേട്ടോ.
നിയ്ക്കും ഇഷ്ടായി ട്ടൊ...ആശംസകൾ
ReplyDelete