Wednesday 2 November 2011

തീര്‍ച്ച


പാടവരമ്പത്തൂടെ
അവനെ
നിര്‍ത്താതെയോടിച്ച  
മുഷിഞ്ഞൊരു
സൈക്കിള്‍ ടയര്‍ ;
ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച്
കറങ്ങി വീണൊരു
പമ്പരം ;
ഉണങ്ങി പോയൊരു
ഓലപ്പന്ത്‌ ..
വക്കു പൊട്ടിയ
സ്ലേറ്റ് 
'അമ്മാ'  യെന്നൊരു
ആര്‍
പ്പോടെയുള്ള
വരവ് ...
ഇത്ര മാത്രമേ
ബാക്കി വെച്ചുള്ളൂവെങ്കിലും
തൈമാവോ
അങ്കണമോ
ഇല്ലാതെ
വഴിയോരത്തുറങ്ങുവോളെ
ഇലയനക്കങ്ങളിലൂടെ
അവന്റെ  
സാന്നിധ്യം
കാറ്റും
കൊന്നിട്ടാലും
നിര്‍ത്താതെ പോകുന്ന
തിരക്കേറിയ  വണ്ടികളും
നിരന്തരം
ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു

സമര്‍പ്പണം : പാതയോരത്ത് നിത്യവും കണ്ടിരുന്ന നിസ്സംഗയും നിസ്സഹായയുമായ പേരറിയാത്തൊരുവള്‍ക്ക്

5 comments:

  1. നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. സ്നേഹത്തോടെ ഒരായിരം ആശംസകൾ.വേണ്ടാ‍ത്തവർക്കു വേണ്ടിയിനിയ്യും എഴുതുക.

    ReplyDelete
  3. പോസ്റ്റുകള്‍ വായിച്ചു ... ഏറെ ഇഷ്ടപെട്ട കവിത തീര്‍ച്ച തന്നെ ...
    ഇനിയും വരാം ..... ഭാവുകങ്ങള്‍

    ReplyDelete
  4. വരികള്‍ അറിഞ്ഞു വായിച്ചു ..ആശംസകള്‍. ആദ്യയാ ഇവിടെ .ഇനി ഞാനും കൂടെ ഉണ്ട് .

    ReplyDelete
  5. ആദ്യമാണ് ഇവിടെ ഞാനും .വന്നപ്പോള്‍ തന്നെ നല്ലൊരു കവിത വായിക്കാന്‍ കഴിഞ്ഞു .സന്തോഷം.

    ReplyDelete