നിറം കറുപ്പാണ്
ഏഴഴകെന്നു ചിലര്‍
ചപ്പുചവറുകള്‍ക്കിടയിലാണ് പണി
എങ്കിലും മഹാ വൃത്തിക്കാരി.
കൊക്കാവില്ലെന്നറിയാമെങ്കിലും
ദിനേന കുളിക്കുന്നവള്‍.
മധുമൊഴിയല്ലെങ്കിലും പാട്ടുപാടാറുണ്ട് .
മടിച്ചിയായൊരു പാട്ടുകാരിയുടെ
കുഞ്ഞുങ്ങളെ പോറ്റുന്നുമുണ്ട്.
ഇന്നലെ മുതല്‍ ഒരല്‍പം മുടന്ത് ...
പാപം ചെയ്യാത്തവരാരോ
കല്ലെടുത്തെറിഞ്ഞതാണ് .
'തന്‍കുഞ്ഞു പൊന്‍ കുഞ്ഞെ'ന്ന് പാടി
ഒരപ്പം മോഷ്ടിച്ചുവത്രെ!
എങ്കിലെന്ത് ?
നിങ്ങളുടെ രാത്രിയുച്ഛിഷ്ടങ്ങള്‍
ഞാനല്ലേ വൃത്തിയാക്കുന്നത്?
നിങ്ങളുടെ പ്രഭാതങ്ങളെ
ഞാനല്ലേ പാടിയുണര്‍ത്തുന്നത് ..?
നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെയൂട്ടാന്‍
ചാഞ്ഞും ചരിഞ്ഞും പിന്നെ
കരഞ്ഞും നടക്കുന്നത് ഞാനല്ലേ ?
എന്നിട്ടും
വിരുന്നു വിളിക്കാനൊരു
കദളിവാഴകൈയ്യിലിരുന്നതിനോ
പകരമീ കല്ലേറ്..?
Valare nannaayittundu Saabi... pazhamchollukaliloode oru kavitha...
ReplyDelete' കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍
ReplyDeleteസൂര്യപ്രകാശത്തിനുറ്റ തോഴി
ഛേട്ടകള്‍ കൊത്തി വലിക്കുകിലും
എറ്റവും വൃത്തിവെടിപ്പെഴുന്നോള്‍'.
കാക്കയെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ അതിമനോഹരമായൊരു കവിത നമുക്കു മുന്നിലുള്ളതു കൊണ്ട് ഇതൊരല്‍പം സാഹസമായോ എന്നൊരു സംശയം..
കാക്കപ്പുരാണം കൊള്ളാം...
ReplyDeleteആശംസകള്‍..
കറുത്ത കക്കക്കുള്ളിലെ വെളുപ്പിനെ വെളിച്ചത്തെക്ക് കൊണ്ട് വന്ന വരി നന്നായിരിക്കുന്നു ലളിതവുമാണ് ലളിതമാവുമ്പോള്‍ വായനക്ക് ഒരു സുഖം കൂടും
ReplyDeleteസുഹൃത്ത് പറഞ്ഞതുപോലെ കാക്കയുടെ കവിത വായിക്കുന്പോള്‍ വിലോപ്പള്ളി കവിതയാണ് ആദ്യം ഓര്മയില്‍ വരുന്നത് ...നന്നായിട്ടുണ്ട് തുടര്‍ന്നും എഴുതുക കൂട്ടുകാരി ....ആശംസകള്‍,,,,
ReplyDeleteവര്‍ത്തമാനത്തിന്റെ ആകുലതകളും വിഹ്വലതകളും പന്ഗ്ഗു വയ്ക്കുന്നു ഈ കവിത ....ഈ ശബ്ദം ഉയര്‍ന്നു കേള്‍ക്കട്ടെ ഇനിയും ....എല്ലാവിധ ആശംസകളും....
http://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....
വൈലോപ്പിള്ളിയുടെയും സച്ചിദാനന്ദന്റെയും കൂട്ടില്‍ വിരിഞ്ഞ ഏഴഴകിന്റെ മിനുമിനുപ്പില്ലെങ്കിലും ....
ReplyDeleteഇവള്‍... എന്റെ മുറ്റത്തെ ചെന്തെങ്ങില്‍ വിരിഞ്ഞു വളര്‍ന്നവള്‍ .....
"എന്നെക്കുറിച്ചാണോ എഴുതുന്നതെ"ന്ന് ജനലിനപ്പുറം കശുമാവില്‍ വന്നിരുന്നു ചോദിച്ചവള്‍.....
ബ്ലോഗിന്‍ ചില്ലയില്‍ നിന്ന് കല്ലെറിഞ്ഞോടിക്കുമോ...എന്റെ കറുംബിയെ....?
ലളിതം മനോഹരം ഈ കാക്ക ...കഥ പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാമല്ലോ?
ReplyDeletea prosaic description with the same old images.
ReplyDeleteവിമര്‍ശനം കൌതുകകരമായി കരുതുക....ടീച്ചറുടെ കാക്കയെ ആരും കല്ലെറിയാന്‍ ധൈര്യപ്പെടില്ല....ഈ കാക്കയ്ക്കും വിമര്‍ശനങ്ങളെ നേരിടാനുള്ള കരുത്തുണ്ട്....
ReplyDeleteനിങ്ങള്‍ക്ക് കുഞ്ഞുങ്ങളെയൂട്ടാന്‍
ReplyDeleteചാഞ്ഞും ചരിഞ്ഞും പിന്നെ
കരഞ്ഞും നടക്കുന്നത് ഞാനല്ലേ ?
ഈ വീക്ഷണം പോലും ഉള്‍ക്കൊള്ളനായത് അപാരം.
കലക്കി
beautiful lines..kaakkakum than kunju pon kunju..aarum kallu eriyilla..continue..all the best....
ReplyDelete