സുഹൃത്തേ ,
നിനക്കെന്റെ നമോവാകം.
ഞാന്‍
തോറ്റവള്‍.
അടിയറവു വെക്കപ്പെട്ട
അഹങ്കാരത്തോടെ
നിനക്കുമുമ്പില്‍
തലക്കുനിപ്പവള്‍.
നീ
വിജയി.
പ്രതിബന്ധങ്ങളെ
ഉള്ളുറപ്പാലും
വേഗങ്ങളുടെ കാലത്തെ
മന്ദഗതിയാലും
വെന്നവന്‍.
കഠിനന്‍.
ഞാനോ
മേനിയഴകിന്റെ
അതി മാര്‍ദ്ദവത്താല്‍
വൈഡൂര്യ കണ്ണുകളാല്‍
ശരക്കുതിപ്പുകളാല്‍
ലോകത്തെയളന്നവള്‍.
നിന്റെ ഉഭയജീവിതത്തെ
കാപട്യമെന്നും
ദാര്‍ശനികമായ
ഉള്‍വലിയലുകളെ
ഭീരുത്വമെന്നും
മൊഴിഞ്ഞവള്‍.
മറികടക്കില്ലെന്നുറച്ചു
പരിഹസിച്ചുറങ്ങിയോള്‍.
സ്വപ്നം മുറിഞ്ഞുണരെ
പിടഞ്ഞോടിയെത്തുകിലും
മുമ്പെയെത്തിയ
നിന്നെ കാണ്‍കെ
തലക്കുനിപ്പവള്‍.
വെറുമൊരു മുയല്‍ !
എന്തോ ക്കയോ പറയാന്‍ ശ്രമിക്കുന്ന വരികള്‍ ......ഒരുപാടിഷ്ടമായി വരികള്‍ ഇനിയും എഴുതണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteനല്ല വരികള്‍ ഇനിയും എഴുതുക
ReplyDeleteഇത് കൊള്ളാല്ലോ.. കുട്ടിക്കാലം മുതലേ കേള്‍ക്കുന്ന കഥയില്‍ നിന്നും ഇങ്ങനെയും ഒരു ചിന്ത ! ഈ ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteനല്ല കവിതക്കെന്റെ ഭാവുകങ്ങൾ
ReplyDeleteഅവള്‍ തോറ്റ വല്‍ ആണോ?
ReplyDeleteഅല്ല ദൈവത്തിനു സമം നിന്ന് ദൈവത്തെ തോല്‍പ്പിച്ചവല്‍
മനസ്സിനുള്ളിലെ നിഗൂടതകളെ ജയിച്ചവല്‍
അല്ലെ
എല്ലാ ആശംസകളും..
ReplyDeleteആമക്കഥ
ReplyDeleteമുയല്ക്കവിത
ഉം....കൊള്ളാം...തുടരുക.....
ReplyDeleteകവിതയില്‍ ആത്മാംശമില്ലേ ?ജീവിതഗന്ധിയാണ് വരികള്‍ .ആശംസകള്‍ !
ReplyDeleteഈ കഥയെ ഇങ്ങനെയും പറയാം ലെ..? നന്നായിട്ടുണ്ട്
ReplyDeleteജീവിതഗന്ധിയയ വരികള്‍ ....വളരെയേറെ മനസ്സിനെ സ്പര്‍ശിച്ചു ,,,,ആശംസകള്‍ തുടര്‍ന്നും നല്ല നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്
ReplyDeleteനാടോടികഥ യില്‍ നിന്ന് ദാര്‍ശനിക ഭാവത്തെ പിടിച്ചെടുത്തു ടീച്ചര്‍ക്ക് ഭാവുകത്വം സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്....ഭാവുകങ്ങള്‍....
ReplyDeleteThe other name is sham.
ReplyDeleteനിരന്തരം തോറ്റു കൊണ്ടും തന്റെ നിരപാധിത്വം പ്രഖ്യാപിക്കുന്നവരും നമുക്കിടയിലുണ്ട്.
ReplyDeleteഎന്ന മറു ചിന്തയും പങ്കുവെക്കുന്നു.
നല്ല കവിതക്കഭിനന്ദനം.!
A Well presented piece.
ReplyDeleteKeep posting
Keep inform
I just joined in
Best regards
Veendum varaam vaayikkaam abhipraayam parayaam
nanni namaskaaram
Philip
എന്റെയും നമോവാകം.
ReplyDeleteനല്ല കവിത.... അഭിനന്ദനങ്ങള്‍...
ReplyDeleteഎല്ലാ ആശംസകളും..
ReplyDeleteസംഗതി കൊള്ളാം ..
ReplyDeleteഈ കഥ നന്നായിട്ടുണ്ട് !
ReplyDeleteജീവിതഗന്ധിയായ വരികള്‍ ...
ആശംസകള്‍
നന്നായിട്ടുണ്ട് ടീച്ചര്‍..അഭിനന്ദനങ്ങള്‍... ഞാനൊരു തുടക്കകാരനാണ്... സമയം കിട്ടുമ്പോള്‍ ഇതുകൂടെ വായിക്കണേ... അഭിപ്രായം പറയാന്‍ മറക്കരുത്...www.pakalkinaavu.blogspot.com
ReplyDeleteകഴിയുമെങ്കില്‍ ബ്ലോഗിങ് ബാല പാഠങ്ങള്‍ ടീച്ചറില്‍ നിന്ന് തന്നെ പഠിക്കാം അല്ലെ????
സ്നേഹപൂര്‍വ്വം,
ജീന്‍.
ഇഷ്ട്ടപ്പെട്ടു, എല്ലാ വരികളും...
ReplyDelete