Thursday, 17 November 2011

ഉള്‍ക്കടല്‍

സൌമ്യമായതിശാന്തമായ്...                          
വെണ്‍ നുരയായ്  പതഞ്ഞലിഞ്ഞും              
തടശിലയില്‍ വീണു പൊട്ടിച്ചിതറി
മണലെഴുത്തുകള്‍ ഝടിതിയില്‍  മായ്ച്ചും
പകലുമായവേ ചെന്തീയടക്കി ,വൃഥാ -
കരമുയര്‍ത്തി ചന്ദ്രോദയത്തില്‍       
അലയലയായ്  തീരത്തൊതുങ്ങി                       
വന്നുപോമീയനന്തനീലിമയോ ;
തെല്ലുമനങ്ങാതെയടക്കിയുള്ളിലായ്
കൊണ്ടുനടന്നീടുവതോ ....കടല്‍? 
 

4 comments:

  1. ന്നോഹരമായ കവിതക്ക് എല്ലാ ഭാവുകങ്ങളും.............

    ReplyDelete
  2. വായിച്ചു ഭാഷയുടെ ശക്തി ക്ക് മുന്പില്‍ തളര്‍ന്നിരങ്ങുന്നു

    ReplyDelete
  3. വായിച്ചു...കൊമ്പന്‍ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്...

    ഇനിയും എഴുതുക...ആശംസകള്‍..

    ReplyDelete