Saturday 19 November 2011

മൃഗം


കൈകാലുകള്‍ കൂട്ടിക്കെട്ടി
ദൈവനാമത്തില്‍
കുരലറുത്തു മുറിച്ച്‌
തൊലി പൊളിച്ച്‌
വെട്ടി നുറുക്കി
കഷ്ണങ്ങളായി
രുചിക്കൂട്ടുകളില്‍
വെന്തുമലര്‍ന്നു
ബിരിയാണിയായെന്റെ
വയറ്റില്‍ കിടക്കുന്നത് ;
ഇന്നലെയോളം
പച്ചപ്പുല്ലും കാടിവെള്ളവുമായ്
ചെല്ലുന്നേരം.....
എഴുന്നേറ്റു നിന്ന് തലകുലുക്കുകയും
തവിടു മണക്കുന്ന
പരുപരുത്ത നാവാല്‍ നക്കി
നന്ദി പ്രകടിപ്പിക്കുകയും ചെയ്ത
'കറുമ്പനെ'ന്നു  വിളിക്കപ്പെട്ട
ശാന്തനായൊരു
ബലിമൃഗം !
പാവം...... അല്ലേ ?

12 comments:

  1. ഊം,
    ഉദ്ദേശമാണ് പ്രധാനം. അതാണ്‌ കാര്യങ്ങളെ നിര്‍ണ്ണയിക്കുന്നത്.

    ReplyDelete
  2. http://iylaserikaran.blogspot.com/2011/11/blog-post.html ഇവിടെ ഈ വേദനയുടെ മറ്റൊരു മുഖം ഉണ്ട് വേണെങ്കില്‍ നോക്കാം

    ReplyDelete
  3. പാവം...........വിധിയുടെ ബലിമൃഗങ്ങൾ........ എഴുത്തിനു ഭാവുകങ്ങൾ ...വേഡ് വെരിഫിക്കേഷൻ എടുത്ത് കളയുക....

    ReplyDelete
  4. എഴുത്തിനു ഭാവുകങ്ങൾ .

    ReplyDelete
  5. നാമൂസ് പറഞ്ഞതാണ് ശരി .നമ്മുടെ 'നിയ്യത്ത്'(ഉദ്ദേശ്യം)ദൈവാഭിമുഖ്യം പുലര്‍ത്തുന്നതാവണം.ഇബ്രാഹിം പ്രവാചകന്‍ എത്ര വേദന തിന്നിരിക്കും ?

    ReplyDelete
  6. ഓമനിച്ചു വളര്‍ത്തിയ വളര്‍ത്തുമൃഗത്തെ കശാപ്പ് ചെയ്താല്‍ അത് കോഴി ആയാല്‍ പോലും വല്ലാത്ത വേദന മനസ്സില്‍ ഉയരാറുണ്ട്.
    സ്വന്തം വീട്ടില്‍ കശാപ്പ് ചെയ്യാതിരിക്കുകയാണ് തമ്മില്‍ മെച്ചം.
    വരികള്‍ ഹൃദയസ്പര്‍ശിയായി.

    ReplyDelete
  7. വേദനിക്കുന്ന മിണ്ടാപ്രാണികള്‍ ...

    ReplyDelete
  8. കൊന്നും തിന്നും ഓരോ ജീവിവര്‍ഗ്ഗവും ഭൂമിയില്‍ ജീവിതം തുടരുന്നു.

    ReplyDelete
  9. "മിണ്ടാപ്രാണിയുടെ വേദന.."
    വായിച്ചു.. ആശംസകള്‍

    ReplyDelete
  10. Thanks teacher. Very good poem. Your poem is not only a pointer to the cruelty towards animals, but is a mirror held against the so-called Muslim believers who desperately seek Jannathul Firdous by slaughtering these poor poor, loving animals. I don't understnad what is the meaning of niyyath, intention. is niyyath a sanction for cruelties which can be done by believers? does religion sanction this, if that is the case, how come we call a religion a religion of love, a religion of mercy, a religion of compassion? how come we call prophet muhammed a messenger sent to all, to all Chara and Achara? When Vedic Hindus sacrificed animals in yaga,which they never do now, we blamed them for being cruel.What about us?Think, lakhs and lakhs of slaughtered animals lying on the streets of Mecca; think lakhs and lakhs of our own "karumbans" and " karumbis", who till yesterday loved us,expressed their love and thanks licking on our hands , now writhing in blood in our homes! what a cruel creatures are we!Thanks teacher, I was really moved by your poem.

    ReplyDelete