Wednesday, 14 March 2012

മുണ്ട്

പ്രിയതമാ നിന -
ക്കെത്രയോ ചേര്‍ച്ച,യീ
ഖദര്‍ മുണ്ടുതന്നെ ! 
               ആഢ്യത്വം  വഴിയുമീ  
               ഖദര്‍ മുണ്ടിന്‍ വെളുപ്പി-
               ലൊന്നൊളിപ്പിക്കാം ഹിംസയും 
               ഗാന്ധി ശിഷ്യ നാട്യവും 
               നിനക്കു  സ്വന്തം.
'പാന്റ്സാണു  സുഖപ്രദം'
സായിപ്പിന്‍ മൊഴി 
വിശ്വസിക്കേണ്ട നീ .
           മടക്കിക്കുത്തി 'യാരെടാ'-
           യെന്നാണത്തം  ഭാവിക്കാന്‍;
           തണുപ്പിലൊന്നഴിച്ചാകെ 
           പുതച്ചൊന്നുറങ്ങുവാന്‍ 
           പോരുമീ മുണ്ടൊന്നു മാത്രം.
അലക്കിയുണക്കി
വെണ്മ പുതുക്കി
തേച്ചുലയാതെ 
നിനക്കു നീട്ടുമീ മുണ്ടു
നീ തന്നെയെനിക്കും!
                  അതുകൊണ്ടല്ലേ....,
വായടച്ചു
കലിയൊതുക്കി -
യലക്കു കല്ലില്‍
ദേഷ്യം തീര്‍ത്ത്
കഴുത്താണെന്നുറപ്പിച്ചു
പിഴിഞ്ഞാകെ കുടഞ്ഞിട്ടും
ചൂടില്‍ വെണ്മ നീറ്റിയിട്ടും
വെയിലത്തു  പൊള്ളിച്ചിട്ടും
പോരാതെ പിന്നെയും 
തേപ്പുപെട്ടി ചൂടാക്കി 
പൊള്ളിച്ചു നിവര്‍ത്തുന്നു 
ചുളിവുകള്‍ പിന്നെയും.           16 comments:

 1. enku ishtaai...
  pnne,ente puthiya kavtha onnu vaaikuu tto!

  ReplyDelete
 2. ഞാന്‍ രണ്ടു മുണ്ട് വാങ്ങിച്ചു കൊടുത്ത് ഭാര്യക്ക്‌ ,എന്റെ കഴുത്തു രക്ഷിക്കണമല്ലോ...കവിത നന്നായി ..വ്യത്യസ്ഥത അനുഭവപ്പെട്ടു .. ഇ വഴിയില്‍ കാണുന്ന കവിതകളില്‍ നിന്ന് ...

  ReplyDelete
 3. ഇതുവരെ കേള്‍ക്കാത്ത വിഷയം. അഭിപ്രായം പറയാന്‍ ഞാനാളല്ല.

  ReplyDelete
 4. പുതുമയാർന്ന ആശയം പകരുന്ന സൗന്ദര്യം...
  അശ്രദ്ധയുടെ പിടിയിൽ വരികളുടെ നിലവിളി...

  ReplyDelete
 5. സത്യത്തിൽ ഇപ്പോൾ ബ്ലോഗുകളിൽ കമന്റിടാൻ തന്നെ ഒരു പ്രയാസമാണു..സ്ക്രീൻ പ്രിന്റെടുത്ത് തൂപ്പുകാരികൾ അഴിഞ്ഞാടുമോ എന്ന് പേടി?...എന്നാലും എനിക്ക് പ്രീയംവദയോട് പറയാനുല്ലത് പറയണമല്ലോ...കുഞ്ഞേ ഈ കവിതയിൽ ഒരുപാട് അക്ഷരത്തെറ്റുകളുണ്ട് 1ആട്യത്വം അല്ല ആഡ്യത്വം(ഢ) 2പന്റ്സാണു അല്ല പാന്റ്സാണു,3ചൊന്നുറങ്ങുവാന്‍-പുതച്ചൊന്നുറങ്ങാൻ ...ഒരു കാര്യ്ത്തിൽ വളരെ സന്തോഷം ആശയം നന്നായി ഇഷ്ടപ്പെട്ടു.ഇത്തരം വ്യത്യസ്ത്ഥമായ വിഷയങ്ങൾ തിരഞ്ഞടുക്കുന്നത് വളരെ അഭിനന്ദനാർഹം....എല്ലാ നന്മകളും,ഭാവുകങ്ങളും

  ReplyDelete
  Replies
  1. sir computeril fontsinte...prashnagalundu.....thiruthaam......

   Delete
 6. സര്‍ക്കാര്‍ പറഞ്ഞു ആഴ്ചയില്‍ ഒരു ദിവസം മുണ്ട് ഉടുക്കണമെന്ന് .ആശംസകള്‍

  ReplyDelete
 7. ഈ കവിത മനോഹരമായി
  സാധാരണ ഗതിയില്‍ കവിതയില്‍ ചിരിക്കുള്ള മരുന്ന് കാണാറില്ല പക്ഷെ ഇത് ചിരിയാ സമ്മാനിച്ചത് ഒപ്പം വെളുപ്പിലോ ളിപ്പിച്ച ചില കറുപ്പും തുടക്കത്തില്‍ പറഞ്ഞു

  ReplyDelete
 8. പാന്റ്സ് ദുരിതമാണുണ്ണീ മുണ്ടല്ലോ സുഖപ്രദം.........:)

  ReplyDelete
 9. ആഡ്യത്വം വഴിയുമീ
  ഖദര്‍ മുണ്ടിന്‍ വെളുപ്പി-
  ലൊന്നൊളിപ്പിക്കാം ഹിംസയും
  ഗാന്ധി ശിഷ്യനാട്യവും
  നിന്നക്കു സ്വന്തം. :)))

  വ്യത്യസ്തം..
  ആധുനീകനാണേല്‍ അവസാനഭാഗങ്ങളോട് എന്റെ വായന നീതി പുലര്‍ത്തീട്ടില്ല..!

  ReplyDelete
 10. വ്യതസ്തമായ ഒരാശയം. ഞാനറിയാതെ എന്റെ കഴുത്ത് തടവി. :)

  ReplyDelete
 11. ഇനിയും എഴുതൂ..ആശംസകള്‍

  ReplyDelete
 12. വളരെ നന്നായി,
  ചില വിഷയങ്ങൾ പറയാൻ നമുക്ക് മറ്റു ചിലതിനെ കൂട്ട് പിടിക്കേണ്ടി വരും,
  എന്നാൽ ചിലപ്പൊ നാം എഴുതുന്നവ തീരേ യോചിക്കുകയുമില്ല

  എന്നാൽ ഇത് വളരെ നന്നായി,
  ഇതിൽ പറയാനുള്ളത് പറയുകയും മറ്റു പല അർത്ഥങ്ങളിലേക് പോകുക്കയും, വായനക്കാരനെ പുതിയ ഒരു ചിന്തയിലേക് എത്തിക്കാനും ഇത്തരം വരികൾക്ക് കഴിയാറുണ്ട്

  ReplyDelete
 13. എന്റമ്മോ..കൊള്ളാം..പാന്റുകൾ ഇപ്പോ വാഷിങ്ങ് മെഷീനിലാവും അലക്കുന്നത് അല്ലേ ? യന്ത്രമേ , നിനക്കുമുണ്ടോ കോപം ? :)

  ReplyDelete
 14. ഹാ...! വളരെ ലളിതമായ ഒരു സാധനത്തെ പറ്റി വളരെ വിപുലമായി അർത്ഥവത്തായി പറഞ്ഞ വാക്കുകൾ. ലളിതം ഹൃദ്യം. ആശംസകൾ.

  ReplyDelete