Wednesday, 28 March 2012

അടിച്ചു വാരുമ്പോള്‍ ..

വെളുപ്പാന്‍  കാലം .
കുറ്റിച്ചൂലുകൊണ്ട്
മുറ്റത്ത്‌
എണ്ണമറ്റ മഴവില്‍ചിത്രങ്ങള്‍ 
തീര്‍ത്തു കൊണ്ടൊരുവള്‍
എന്തൊക്കെയാണ് 
മായ്ച്ചു കളയുന്നത് ?
വൃക്ഷങ്ങളുടെ 
നഷ്ടസ്വപ്നയിലകള്‍ ...
ധാര്‍ഷ്ട്യം നിറഞ്ഞ 
അമര്‍ത്തിയ ചെരിപ്പടയാളങ്ങള്‍ ...
ഓടിക്കളിച്ചു തളര്‍ന്ന 
പിഞ്ചുകാലടികള്‍...
ചുട്ടുവെച്ചുടഞ്ഞുപോയ
മണ്ണപ്പങ്ങള്‍...
ചിരി ,കണ്ണുനീര്‍ ,നിസ്സംഗത   
മണ്ണിലൊതുങ്ങാത്ത     
മായ്ച്ചാലും മായാത്ത 
തനിയാവര്‍ത്തനങ്ങള്‍ ...

11 comments:

  1. ലളിതം, മനോഹരം... മനസ്സിലാവുന്ന കവിത, ഈ തനിയാവർത്തനമെന്നും!!!!!!!!!

    ReplyDelete
  2. വിത്യസ്തങ്ങളായ പ്രെമേയങ്ങൾ .ആശംസകൾ..

    ReplyDelete
  3. ലളിതം മനോഹരം

    ReplyDelete
  4. മുറ്റം അടിച്ച് വാരുന്നത്പോലെ മനുഷ്യമനസ്സിലെ മാലിന്യങ്ങളും തൂത്തുവാരണം എന്നൊരു വ്യഗ്യം കുടെ ഈ കവിതയിൽ ഞാൻ കാണുന്നൂ....എല്ലാ നന്മകളും

    ReplyDelete
  5. നല്ല വരികള്‍ക്കിടയിലൂടെ ജീവിതത്തിലേക്ക് ചൂണ്ടപ്പെടുന്ന ഒരു വിരല്‍

    ReplyDelete
  6. അര്‍ത്ഥവത്തായ കവിത. ആശംസകള്‍

    ReplyDelete
  7. ലളിതമായ വരികള്‍ കൊണ്ട് ജീവിതത്തെ കാണിച്ചു .ഓരോ അടിച്ചു വാരലിലും വൃത്തിയാകേണ്ടത് മനുഷ്യമനസ്സ് തന്നെ ആശംസകള്‍ നല്ല എഴുത്തിന്

    ReplyDelete
  8. മനുഷ്യമനസ്സിനെ ഒരു ചൂല് കൊണ്ട് അടിച്ചു വാരി വൃത്തിയാക്കാൻ കഴിയുമെങ്കിൽ, ഹൗ..! ഭീകരം അല്ലേ ഈ ഭാവന. ആശംസകൾ.

    ReplyDelete
  9. നന്നായി
    ആശംസകള്‍

    ReplyDelete
  10. ചന്തു മാഷ്‌ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തില്‍
    മൊത്തമായൊരു അടിച്ചു വാരല്‍ ഉണ്ടാകണം
    എഴുത്തുകാര്‍ക്ക് ഇതില്‍ നല്ലൊരു പങ്കു വഹിക്കാന്‍ കഴിയും,
    അല്ല കഴിയണം. അര്‍ഥഗാഭീര്യമാര്‍ന്ന വരികള്‍.
    എഴുതുക, അറിയിക്കുക

    ReplyDelete