തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...
പലരും പറഞ്ഞ'തില്‍ വിഷമാണു, നീ
ചെന്നു തൊടുകിലോ കൈ പൊള്ളി
യകലും മനം നൊന്തു പിടയും
ഘനനീല വര്‍ണ്ണം പരത്തി കൊടും ക്രൂര
നവിടെയാഴത്തില്‍ കിടപ്പൂ ..'
'പ്രണയമൊരു കാളിന്ദിയരുതു നീ ചെല്ലുവാന്‍
മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ..'
ചേലാഞ്ചലം കോര്‍ത്തു പിന്നോട്ടുലച്ചിടും
മുള്ളുകള്‍ വാക്കിന് കറുത്ത നോട്ടം.
പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
തണ്ടെന്റെ വഴിയില്‍ പ്രിയം നിറയ്ക്കെ...?
ഒരു മാത്ര,യൊരുനോട്ട,മൊരുവാക്കു ചൊല്ലി നീ
യിവിടെ മരുപ്പച്ച തീര്‍ത്തിരിക്കെ...?
തുളുമ്പാതെ തെല്ലും തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!
ഹരിതനീലം നിറയുമെന്റെ യമുന!
നന്നായിട്ടുണ്ട് ..
ReplyDeleteആശംസകള്‍
ഹാ.............
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ.. കൂടുതലൊന്നും പറയാനാവുന്നില്ല, നന്നായി ആസ്വദിക്കാനായി.
ReplyDeleteഒരു മുരളീരവത്തിന്റെ മധുരം..
ReplyDeleteആശംസകൾ............
ReplyDeleteനല്ല കവിത, നല്ല അവതരണം.
ReplyDelete'പ്രണയമൊരു കാളിന്ദിയരുതു നീ ചെല്ലുവാന്‍
മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ..'
----ചെല്ലരുത് പ്രണയം കാളിന്ദിയാണ് എന്ന് പറഞ്ഞ ഉടനെ മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ. എന്ന് പറയുന്നു.വിരുദ്ധമായ കല്പനകളായിട്ടാണ് എനിക്ക് തോന്നിയത്. ആശംസകള്‍.
നല്ല കവിതക്ക് ആശംസകള്‍
ReplyDeleteനന്നായി, ആശംസകള്‍
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍
"പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
ReplyDeleteതണ്ടെന്റെ വഴിയില്‍ പ്രിയം നിറയ്ക്കെ...?
ഒരുമാത്ര,യൊരുനോട്ട മൊരുവാക്കു ചൊല്ലി നീ
യിവിടെ മരുപ്പച്ച തീര്‍ത്തിരിക്കെ..?"
ഹൃദ്യവും ഭാവസുന്ദരവുമായ വരികള്‍.
ആശംസകള്‍
എനിക്ക് ഇഷ്ടപ്പെട്ടവരിയില് ഒരു ടൈപ്പിംഗ് തെറ്റും!-" ഇതിനുള്ളിലവര്‍"-എന്നല്ലേ.
ReplyDelete"ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!"
കുറച്ച് നല്ല്ലവരികളുണ്ട്. പച്ച്യും നീലയും നിറയുന്ന യമുനാഭാഗം നന്നായി.