Monday 30 April 2012

അര്‍ദ്ധനാരീശ്വരന്‍



പാതിയുടല്‍ പകുത്തെടുത്ത് 
പാര്‍വ്വതിയുറങ്ങെ
പരമേശ്വരനുണര്‍ന്നു.
തിരുജടയിലൊരുവള്‍
നിലാവിന്റെ നിഴലില്‍ 
അഴലിന്റെയിരുളില്‍
പുഴയെങ്കിലുമൊഴുകാതെ
അലയൊലിമുഴക്കാതെ
ഒളിഞ്ഞിരിപ്പതോര്‍ക്കെ  
ഉറങ്ങുവാന്‍ കഴിയാതെ 
ഹിമശൈത്യമാര്‍ന്നു  
വൈരാഗിയായി.

10 comments:

  1. വായിച്ചു.. നന്നായിട്ടുണ്ട്.. നന്‍മകള്‍ നേരുന്നു...

    ReplyDelete
  2. നന്നായിരിക്കുന്നു വരികളും,ആശയവും.
    ആശംസകള്‍

    ReplyDelete
  3. ശരിയാണു , നല്ല ആശയം, വരികള്‍, കുറച്ചൂടെ വരികള്‍ ആവാമായിരുന്നു

    ReplyDelete
  4. ഈശ്വരന്മാർക്ക് ഇതൊക്കെയാകാം അല്ലേ...എന്നാലും പെണ്ണ് എപ്പോഴും പെണ്ണ് തന്നെയാണു അർദ്ധനാരീശ്വര സങ്കൾപ്പം എന്നൊക്കെ പറൻ കൊള്ളാം കാര്യത്തോടടുക്കുമ്പോൾ...?

    ReplyDelete
  5. നന്നായിട്ടുണ്ട്....ആശംസകള്‍

    ReplyDelete
  6. നല്ല വരികള്‍..ആശംസകള്‍..

    ReplyDelete
  7. എല്ലാം വക്ക് പൊട്ടാത്ത വരികള്‍ ..

    ReplyDelete
  8. പാതിയുടല്‍ പകുത്തെടുത്ത്
    പാര്‍വ്വതിയുറങ്ങെ
    പരമേശ്വരനുണര്‍ന്നു.
    തിരുജടയിലൊരുവള്‍
    നിലാവിന്റെ നിഴലില്‍
    അഴലിന്റെയിരുളില്‍
    പുഴയെങ്കിലുമൊഴുകാതെ
    അലയൊലിമുഴക്കാതെ
    ഒളിഞ്ഞിരിപ്പതോര്‍ക്കെ
    ഉറങ്ങുവാന്‍ കഴിയാതെ
    .............
    എല്ലാ ആശംസകളും!!!

    ReplyDelete
  9. നല്ല ആശയം
    ആശംസകള്‍

    ഇവിടെ എന്തെ കുറിപ്പുകള്‍
    http://admadalangal.blogspot.com/

    ReplyDelete
  10. പരമ ശിവന്റെ ഉറക്കം നഷ്ടപ്പെട്ട വൈരാഗ്യത്തിന് എങ്ങനെ ഞാന്‍ ഈ ഭാവപ്പൊരുള്‍ രാഗവിവശനാകാതെ കേള്‍ക്കും...... പാതിയുടല്‍ പകുത്ത പാര്‍വ്വതിയുടെ സൗഖ്യത്തിന്റെ മറുപാതിയില്‍ ഒളിഞ്ഞിരിക്കുന്നവളുടെ മരവിപ്പിന് നല്‍കിയ ലൌകികവും വിശ്വ സ്നേഹവും എത്ര വിദദ്ധമായി ടീച്ചര്‍ എഴുതി...

    ReplyDelete