Tuesday 10 January 2012

മഞ്ഞ്

പെയ്തുവോ രാമഴ..? കനവില്‍ ഞാനറിയാതെ  ?
പെയ്തിരിക്കാം പിന്നെ തോര്‍ന്നിരിക്കാം...
ഇലകളില്‍, പുല്ക്കളില്‍ തെളിയുന്നൊരലിവുകള്‍ 
മഴവിരല്‍ത്തുമ്പില്‍ തുടുപ്പുമാകാം... 
വിരിയുമീ പൂക്കള്‍ തന്‍ നിറുകയില്‍ ചുംബിച്ച 
പ്രണയവും മഴയുടെയായിരിക്കാം...
പറയൊല്ല നീ,'യിതു  മഴയല്ല മഴയല്ല
പൊഴിയുന്ന പാഴ്മഞ്ഞു  തുള്ളിയെന്ന് ..!'     



 


 

 

14 comments:

  1. പറയൊല്ല നീ,'യിതു മഴയല്ല മഴയല്ല
    പൊഴിയുന്ന പാഴ്മഞ്ഞു തുള്ളിയെന്ന് ..! മഞ്ഞില്‍ വിരിഞ്ഞ അക്ഷരങ്ങള്‍ നന്നായിട്ടുണ്ട് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. രാമഴ നന്നായിരിക്കുന്നു..

    ReplyDelete
  3. പാറയില്ല "പാഴ് മഞ്ഞു തുള്ളിയെന്നു" ഈ രാമഴയുടെ ആത്മഹര്‍ഷ
    ത്തെക്കുറിച്ച്.പഞ്ഞുപോകുമെന്നാല്‍ ഈ രാമഴയില്‍ തളിര്‍ക്കുന്ന വസന്ത സൗരഭ്യത്തെക്കുറിച്ച്.ഈ നല്ല കവിതയെക്കുറിച്ച്....

    ReplyDelete
  4. പറയൊല്ല നീ,'യിതു മഴയല്ല മഴയല്ല
    പൊഴിയുന്ന പാഴ്മഞ്ഞു തുള്ളിയെന്ന് ..!
    ഇഷ്ടായി

    ReplyDelete
  5. ഗ്രാമ ഭംഗിയും ഉണ്മയുള്ള മഞ്ഞുതുള്ളീ...

    ReplyDelete
  6. ആരും പറയില്ല,ഈ വരികള്‍ മനസ്സില്‍ കുളിരായി പെയ്തില്ലെന്ന്..

    ReplyDelete
  7. കവിതക്കെന്റെ ഭാവുകങ്ങൾ

    ReplyDelete
  8. പറയൊല്ല നീ,'യിതു മഴയല്ല മഴയല്ല
    പൊഴിയുന്ന പാഴ്മഞ്ഞു തുള്ളിയെന്ന് ..!

    nalla varikal...

    ReplyDelete
  9. മ്ഞ്ഞുപെയ്ത്തിന്റെ പൊന്‍ തിളക്കം

    ReplyDelete
  10. മഞ്ഞുപോലെ പെയ്തിറങ്ങിയ നല്ലമഴ......

    ReplyDelete
  11. മഞ്ഞിന്‍റെമുത്തുകള്‍ ,നല്ലവരികള്‍ .

    ReplyDelete
  12. പുലരിയിലെ മഞ്ഞിൻ കണം പോലെ സുന്ദരമായ കവിത. ആശംസകൾ.

    ReplyDelete
  13. പറയൊല്ല നീ,'യിതു മഴയല്ല മഴയല്ല
    പൊഴിയുന്ന പാഴ്മഞ്ഞു തുള്ളിയെന്ന് ..!
    :)

    ReplyDelete