Tuesday 24 January 2012

മാര്‍ജ്ജാരം

  
പ്രണയമൊരു പൂച്ചയാണ് .
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ 
എന്ന്  കെഞ്ചുന്നവന്‍.
മടിയിലിരുത്തി 
തലോടാനാവുന്ന   
മിനുത്ത പതുപതുപ്പ്...
കീഴ്ത്താടി  ചൊറിയാനും
നെറ്റിയില്‍ തലോടാനും 
കണ്ണടച്ച് കിടക്കും 
കുറുമ്പന്‍...
കിനാവിന്നിരുളില്‍  
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ 
വന്നു പ്രലോഭിപ്പിക്കുമവന്‍...
ചിലപ്പോള്‍,
തുറന്നിട്ട  ജാലകങ്ങളിലൂടെ 
പതുങ്ങി വന്ന്
പുതപ്പിനുള്ളില്‍ നൂണുകയറി
ചൂടുപറ്റി കിടന്നുറങ്ങിക്കളയും ...
            സൂക്ഷിക്കുക !
            പ്രണയമൊരു മാര്‍ജ്ജാരനാണ് .
            നീണ്ട മീശക്കു താഴെ
            കുഞ്ഞരിപ്പല്ലുകള്‍ക്കരികെ 
            കൂര്‍ത്ത കോമ്പല്ലുളുണ്ട്... 
            പൂമൊട്ടുപോലുള്ള
            വിരലുകള്‍ക്കിടയില്‍
            എപ്പോള്‍ വേണമെങ്കിലും
            പുറത്തെടുക്കാനാവുന്ന  
            മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
            ഓര്‍ക്കുക!
            പൂച്ചയൊരു മാംസഭുക്കാണ്.
                         
 

21 comments:

  1. rasaairikunu...! ente kavitha onnu vaaikane>>>>>>>>>

    ReplyDelete
  2. ഏതെന്കിലും പൂച്ചയെ കണ്ടു പേടിച്ചോ ???

    ReplyDelete
  3. പൂച്ചയെ പുകഴ്ത്തുന്ന താദാത്മ്യം..!നല്ല വരികള്‍

    ReplyDelete
  4. സത്യത്തിൽ, നല്ല്ലൊരു കവിത...പ്രണയവുംപൂച്ച്യും തമ്മിലുള്ള ഈ 'ബന്ധം' എനിക്ക് നന്നേ ഇഷ്ടപ്പെട്ടു....

    ReplyDelete
  5. good one sabeee... keep it up...

    ReplyDelete
  6. പ്രണയം ശരീരത്തോട് (മാംസം /) ഉള്ള ഒരാര്‍ത്തി ആണോ?
    അല്ല പ്രണയം പ്രക്രതി യോട് ആവുമ്പോള്‍ അതില്‍ കോമ്പല്ലുകള്‍ കാണില്ല

    ReplyDelete
  7. ഈ ഉപമകള്‍ നന്നായി.. ഇനി പൂച്ചയെ പേടിക്കണം :)

    ReplyDelete
  8. മനോഹരമായ ആശയം ,നന്നായി പറഞ്ഞു ,ഒരു കവി കൂടി ജനിക്കുന്നു എന്ന് കരുതട്ടെയോ ?

    ReplyDelete
  9. പ്രണയമൊരു മാര്‍ജ്ജാരനാണ് .
    നീണ്ട മീശക്കു താഴെ
    കുഞ്ഞരിപ്പല്ലുകള്‍ക്കരികെ
    കൂര്‍ത്ത കോമ്പല്ലുകളുണ്ട്...
    പൂമൊട്ടുപോലുള്ള
    വിരലുകള്‍ക്കിടയില്‍
    എപ്പോള്‍ വേണമെങ്കിലും
    പുറത്തെടുക്കാനാവുന്ന
    മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
    ഓര്‍ക്കുക!

    നന്നായിട്ടുണ്ട് കവിത....

    ReplyDelete
  10. നല്ല ആശയം. നല്ല വരികൾ. അഭിനന്ദനങ്ങൾ.

    ReplyDelete
  11. പ്രണയം എലിയാണ്.
    സര്‍വ്വതും കരണ്ടുതിന്നുന്ന എലി.

    (അതോണ്ടല്ലേ എലിയെ കൊല്ലാന്‍ ഇല്ലം വരെ ചുടുന്നത്)
    ഹോ! എന്നെ സമ്മതിക്കണം..!!

    ReplyDelete
  12. ഈ പൂച്ചയെ എനിക്കിഷ്ടമായി
    നല്ല വരികള്‍
    നല്ല കവിത
    ആശംസകള്‍

    ReplyDelete
  13. പ്രണയത്തെ പൂച്ചയായോ എലിയായോ എങ്ങിനെ വേണമെങ്കിലും കാണാം ....
    അത് കാണുന്നയാളിന്റെ മനസ്സ് പോലിരിക്കും.....

    ReplyDelete
  14. നല്ല ഉപമ. നന്നായി തന്നെ അവതരിപ്പിച്ചു.

    ReplyDelete
  15. പൂച്ചയൊരു മാംസഭുക്കാണ്.....നല്ല കണ്ടു പിടുത്തം

    ReplyDelete
  16. മീരയുടെ ചെറുകഥയിലും ഉണ്ട് പ്രണയത്തെ പൂച്ചയായി ഉപമിക്കല്‍, അതും ഒന്നു വായിക്കണം ട്ടൊ, എഴുത്ത് മനോഹരം വീണ്ടും വരാം

    ReplyDelete
  17. നല്ല കവിത. അഭിനന്ദനങ്ങള്‍.

    ReplyDelete
  18. നല്ല കവിത.... ചില പൂച്ചകള് ചിലപ്പോള് ഇങ്ങനെയൊക്കെ ആയിരിക്കാം....

    ReplyDelete
  19. എപ്പോള്‍ വേണമെങ്കിലും
    പുറത്തെടുക്കാനാവുന്ന
    മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
    ഓര്‍ക്കുക!
    പൂച്ചയൊരു മാംസഭുക്കാണ്.

    എന്റെ നാൾ പ്രകാരം ഞാനൊരു പൂച്ചയാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു പ്രണയിക്കാൻ ഇപ്പൊഴും ഞാൻ പതുങ്ങി പതുങ്ങി കാത്തിരിക്കുന്നത്. പിന്നെ മുകളിലത്തെ വരികൾ ഞാൻ മൈൻഡ് ചെയ്യുന്നില്ല ട്ടോ. ആശംസകൾ.

    ReplyDelete
  20. enthu rasam ee kavithakal vaayikaan..nanu nautha vayana..koortha pallukal kaanaan thonnilla..:)ashamsakal...

    ReplyDelete