Thursday 13 December 2012

പിന്നെയാര് ?

ഉണ്ട് ....
ഇതിനുമപ്പുറത്താണ് ...
ജാലകങ്ങളടച്ചു തഴുതിട്ട
ഈയിരുള്‍മുറിക്കുമപ്പുറത്തുനിന്നുമെങ്ങൊ...

മെല്ലെ....
കാറ്റിലലച്ചെത്തുന്നുണ്ട് ....
കരിങ്കല്‍ച്ചുമരുകളതിരിട്ടൊരീ...
വീടിന്നുമപ്പുറത്തു നിന്നാണ് ...

വയലോരം ...
പൂത്തുവിടരുന്നുണ്ടാകെ-
ത്തണുതണുപ്പോളവിടര്‍ത്തി....
മുള്‍ക്കാട്ടില്‍ പൂനിലാവേറ്റുലയുന്നുണ്ട് ...

കാറ്റ് ...
പൂമണമേന്തി...
കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
മുറിക്കകം കവിള്‍തൊട്ടു വിളിച്ചുണര്‍ത്തെ .....

ഇവള്‍...

പിടഞ്ഞുണര്‍ന്ന് ...

ജനല്‍ തുറന്നകലേക്കു മിഴിയോര്‍ക്കവെ ...

ഇല്ല... നിലാവോലും കൈതപ്പൂ;വിരുളല്ലാതെ.....

5 comments:

  1. കൈതപ്പൂ വിശറിയുമായ്..............
    അവതരണം കൊള്ളാം.....

    ReplyDelete
  2. നന്നായിരിക്കുന്നു അര്‍ത്ഥംനിറഞ്ഞ വരികള്‍
    കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
    ആശംസകള്‍

    ReplyDelete
  3. കൊള്ളാം.... :)

    ReplyDelete
  4. കാത്തിരിക്കുന്നവരുടെ ലോകത്തില്‍ നിലാവും കൈതപ്പൂമണമുള്ള കാറ്റും ഒക്കെ അവര്‍ണ്ണനീയമായ അനുഭൂതികളുടെ സ്വപ്നങ്ങളാവും.

    ReplyDelete