Friday 12 July 2013

തട്ടം

ചെറുപ്പത്തിലിത്
തീരെ  അനുസരണകെട്ടതായിരുന്നു.
കാറ്റിനെക്കാൾ  കുസൃതി
ഓരോ നിമിഷവും
ദാ...  ഞാൻ നിന്റെ തലയിൽ നിന്ന്
പറന്നു പോകുമെന്ന് പേടിപ്പിച്ച്‌ .....

                  അന്ന്
                  എന്തെല്ലാമാണ്
                  ഞാനതിലൊളിപ്പിച്ചുവെച്ചത്...?
                  അഴിമുഖത്തെ  കാറ്റ്...
                  മുറ്റത്തെ  ആദ്യത്തെറോസാപ്പു...
                  പുലരിയിലേക്ക് വീണ  ഇലഞ്ഞിപ്പൂക്കൾ ....
                  ചെമ്പരത്തിപ്പൂവിട്ട വെളിച്ചെണ്ണ മണം ...
വളരുന്തോറും
അതെന്റെ തലയിൽ ...
കഴുത്തിൽ...
മുറുകിക്കൊണ്ടേയിരുന്നു ....
മുറിച്ചു മാറ്റാനാവാത്ത
ഒരവയവം പോലെ...
                കുളിനനവു  മാറും മുൻപേ
                മുടിയിഴകളെ ബന്ധനത്തിലാക്കി
                നെറ്റിയിലേക്കിറക്കി
                കവിളുകളോടു  ചേർത്ത്
                കണ്‍പാതി പോലും മറച്ച്
                കഴുത്തിൽ  മുറുകെ  ചുറ്റി
                ഞാനെന്നെ
                ഒളിപ്പിച്ചു  വെക്കുന്നു
അഴിച്ചെടുത്താകാശങ്ങളിലേക്ക്
പറപ്പിച്ചു കളയാൻ തോന്നിയിട്ടുപോലും.

5 comments:

  1. തട്ടത്തിന്‍ മറയത്ത്‌....
    ആദ്യവരിയില്‍‌ത്തന്നെ അക്ഷരത്തെറ്റുണ്ട്.ശ്രദ്ധിക്കുക...
    ആശംസകള്‍

    ReplyDelete
  2. Good one, but, C V Sir paranjathu sradhikkuka
    aashamsakal
    Philip V

    ReplyDelete
  3. മനമാണാകാശം

    ReplyDelete
  4. പറയാനേറെ പറയാതിരിന്നിട്ടും തട്ടകവിത കൊള്ളാലോ

    ReplyDelete
  5. മനോഹരമായ കുറുനിരകൾ,
    വാസന തൈലം പൂശിയ കാർ കൂന്തൽ,
    വലിച്ചെറിയൂ ഈ മൂടു പടം

    ReplyDelete