Sunday 10 November 2013

ഒളിഞ്ഞിരിപ്പവൾ

ഉറക്കമാണവൾ...
ഉള്ളിൽ....
കടൽക്കിടക്കയിൽ...
കയ്യി -
ലടച്ച പുസ്തകം
നെഞ്ചിൽ പുണർന്നു
കണ്‍പൂട്ടി .
നിറങ്ങളേഴും ചേർ -
ന്നലിഞ്ഞൊരുൾപ്പൂവിൽ
മാനമൊളിഞ്ഞു നോക്കാതെ
വിടർന്ന പീലികൾ
അടുക്കളയ്ക്കക -
മെരിഞ്ഞു തീരുമ്പോൾ...
അലക്കു കല്ലിന്മേൽ
വെളുത്തു പിഞ്ഞുമ്പോൾ ...
തിടുക്കമാർന്നെങ്ങും
പിടഞ്ഞു പായുമ്പോൾ ..        
ഇടയ്ക്കു ഞാനെന്നിൽ
തിരഞ്ഞു ചെല്ലുന്നു .
ഉറക്കമാണവളുള്ളിൽ
കനൽക്കിടക്കയിൽ ...
ഉണർത്തിടായ്ക നീ
മൃദുസ്വനങ്ങളാൽ ....


 

6 comments:

  1. ഉണര്‍ത്തുന്നില്ല ഞാനും..........മനോഹരമായവള്‍ ഉറങ്ങട്ടെ

    ReplyDelete
  2. ഉറങ്ങട്ടെ.........
    ആശംസകള്‍

    ReplyDelete
  3. ഉറങ്ങട്ടെ.......
    ആശംസകള്‍

    ReplyDelete
  4. "ഉണർത്തിടായ്ക നീ...."


    ReplyDelete
  5. സ്വച്ഛശാന്തമെന്നോമൽ ഉറങ്ങിടട്ടെ

    നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete