Wednesday 22 June 2011

പൂര്‍വ്വവിദ്യാര്‍ഥി

പൊട്ടിപ്പൊളിഞ്ഞതാണിന്നും തറ,ചുവരുകള്‍
തലമുറകളോടിക്കളിച്ച  വരാന്തകള്‍ !
നൂറ്റാണ്ടു കല്ലേറു കൊണ്ടേ കൊഴിപ്പിച്ച
മൂവാണ്ടന്‍ മാവിന്നു  കാലത്തിന്‍ സാക്ഷിപോല്‍
            പൂര്‍വ്വവിദ്യാര്‍ഥിയായിന്നു ഞാനെത്തവേ
            വാടിയിട്ടില്ലെന്നുമുള്ളിലെയോര്‍മ്മകള്‍ !
            കമ്പിതനേത്രനായന്നു ഞാനച്ചന്റെ 
            കൈപിടിച്ചാദ്യം കടന്ന വിദ്യാലയം
ഇവിടെ വെ
ണ്‍ചുമരില്‍  കരിക്കട്ടയാല്‍ കോറി-
വരച്ചിട്ട പേരുകളിലെവിടെയെന്‍ നാമം ?
ഒരു ഹൃദയ ചിഹ്ന്നത്തിനിരുപുറവുമായി ഞാ-
നൊളിപ്പിച്ചു നിര്‍ത്തിയൊറ്റക്ഷര പെണ്‍കൊടി ?
           പുസ്തകത്താളുകളിലായിരം  പീലികള്‍
           ചുട്ട പുളിങ്കുരു പ്രണയോപഹാരമായ്‌ 
           ചൂരല്‍പ്പഴത്തിന്റെ കൈപിനാല്‍ വാടിയൊ-
           രാദ്യാനുരാഗമോ   നീറു
ന്നൊരോര്‍മ്മയായ്
ഇവിടെ,യടുക്കള യുച്ചനേരങ്ങളില്‍
ചെറുപയ
റു കാച്ചുന്ന കാറ്റിന്റെ വാസന
വരിയായി ഞാനെന്റെ കൂട്ടരുമൊന്നിച്ചു
ചെറു ചൂടുപാത്രം  നിറച്ചു  പോന്നുള്ളിടം
          ഇവിടെയാണസ്സംബ്ലി മുറ്റം ,നാം ഭാരത-
          സോദരരെന്നേ പ്രതിജ്ഞ ചൊല്ലുന്നിടം
          വെയില്‍ ,വാടി വീഴുന്ന നീലക്കുരുന്നുകള്‍,
          വെ
ണ്‍മണല്‍പ്പാടുകളിലെവിടെയെന്‍ കാല്‍പ്പാട്?
ഇവിടെയീ  സ്റ്റേജിലായ്  വീശുന്ന കാറ്റിന്റെ
മൂളലില്‍ കേള്‍ക്കു
ന്നൊരായിരം  പാട്ടുകള്‍
പൂര്‍വ്വവിദ്യാര്‍ഥിയായിന്നു ഞാന്‍ നില്‍ക്കവേ
വാടിയിട്ടില്ലെന്നുമുള്ളിലെയോര്‍മ്മകള്‍ !



No comments:

Post a Comment