Friday 21 October 2011

കടങ്കവിത


കാറ്റിനെയും
മഴയെയും

പുറത്താക്കി
വാതിലടച്ച്‌

മുറിയകക്കുളിരില്‍
കലഹിച്ചു
പുറംതിരിഞ്ഞുറങ്ങു
വോരുടെയുള്ളിലെ
കൊടുങ്കാറ്റും
പേമാരിയും
കണ്ടു പകച്ച്‌
പുറത്തു നിന്ന
കാറ്റും മഴയും
കൈ കോര്‍ത്തു പിടിച്ച്
രാത്രിയിലലഞ്ഞു
നടക്കുന്നതു
പകര്‍ത്താനാവാതെ
തൂലികയിടറിയ
കവി
ഉറക്കം നടിച്ചു
റങ്ങാതെയുണര്‍
ന്നെണീറ്റതറിഞ്ഞുവോ...?
ഇല്ലയോ..?
ആണെന്നുമല്ലെന്നു
മല്ലാത്തൊരുത്തരം
പറഞ്ഞാലു
മില്ലെങ്കിലും
നീയും ഞാനും
ആജീവനാ
ന്തം
കടക്കാര്‍..!

4 comments:

  1. കടം കവിതക്ക് കൃത്യമായൊരുത്തരം എന്നിലില്ല.
    എങ്കിലും, അവര്‍ക്ക് പരസ്പരം ധാരണയിലാവാം
    എനിക്ക് നീയെന്നും, നേരെ തിരിച്ചും...!!!!

    ReplyDelete
  2. നല്ല കടംകവിത. ആജീവനാന്തമല്ലെശരി? അഭിനന്ദനങ്ങള്‍

    ReplyDelete