Wednesday, 28 September 2011

സമകാലികം

പനങ്കുലമുടിയഴിച്ചിട്ട്
കരിമ്പനച്ചുവട്ടില്‍
കാത്തു നിന്നവള്‍
മുറുക്കിച്ചുവപ്പിച്ച 

ചുണ്ടുകളോടെ
വഴി പോക്കനോട്  ചോദിച്ചു
"ചുണ്ണാമ്പ് തരുമോ..? "
മറു ചിരിയോടൊപ്പം കിട്ടിയ
പ്രണയവും വാങ്ങി
അനന്തരം
അവരിരുവരും
ഉയരങ്ങളിലേക്ക്..
പിറ്റേ ദിനം 
പനങ്കുലമുടിയും
നഖക്ഷതങ്ങളും
ഉള്ളിലൊതുക്കി
പത്രത്താളുകള്‍ 
പനച്ചുവട്ടില്‍
വീണു ശേഷിക്കെ
പേരില്ലാതായവള്‍
സ്ഥല നാമത്താല്‍
കുപ്രസിദ്ധയായി .

6 comments:

  1. "പേരില്ലാതായവള്‍
    സ്ഥല നാമത്താല്‍
    കുപ്രസിദ്ധയായി "

    കുപ്രസിദ്ധയായി എന്ന് പറഞ്ഞത് അവള്‍ അറിഞ്ഞാല്‍ ഒരിക്കല്‍കൂടി ചുണ്ണാമ്പ് ചോദിച്ചെന്നിരിക്കും ...

    ReplyDelete
  2. സത്യത്തില്‍ ആരാണ് കുറ്റവാളി ? ചുണ്ണാമ്പ് ചോദിച്ചവളുടെ പ്രായമാണോ പ്രശ്നം ?...കൊള്ളാം

    ReplyDelete
  3. സത്യത്തില്‍ ആരാണ് കുറ്റവാളി ? ചുണ്ണാമ്പ് ചോദിച്ചവളുടെ പ്രായമാണോ പ്രശ്നം ?...കൊള്ളാം

    ReplyDelete
  4. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  5. വിതുരയും കിളിരൂരും കവിതക്കുത്തരമാകുന്നുണ്ട്.

    ReplyDelete