കാറ്റേ ........
നീയിതു പോല്‍ വീശരുത് .....
പിന്നില്‍ വന്നു
തണുത്ത വിരലാല്‍
കണ്ണു പൊത്തരുത്....
കണ്ണിലേക്കിതുപോല്‍
ഉറ്റുനോക്കരുത് .....
നിറുകയില്‍ മൃദുവായി
ഉമ്മവെക്കരുത്.....
കാതോരമൊരു വാക്കു ചൊല്ലി
പോയി മറയരുത്.....
ഞാനൊരു മഴയായി
പെയ്തു തോരാതിരിക്കാന്‍....
കാറ്റേ ....
നീ വീശരുത് ....!
കറ്റ് മനോഹരിയായ പുതിയ അനുഭവങ്ങളുമായ് വരട്ടെ ആശംസകള്‍...
ReplyDeleteകാറ്റു വീശട്ടെ അഗ്നിഗോളം ഉരുണ്ടു കൂടുന്ന മനസ്സിനെ ശാന്തമാക്കാന്‍
ReplyDeleteനല്ല കൊച്ചു കവിത! ആശംസകൾ! ഈ ബ്ലോഗ് ഞാനെന്റെ വായനശാലയിൽ ലിസ്റ്റ് ചെയ്തു.
ReplyDeleteപെയ്തൊഴിയാതെ നില്‍ക്കുന്നമഴ ഏറ്റവും അപകടം പിടിച്ചതാണ്..............കവിത നന്നായ്..
ReplyDeletenalla rasandu!!!!!!!!!1
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it follow and suport me
ആര്‍ദ്രമായ സ്വപ്നങ്ങള്‍ ഒളിപ്പിച്ച ആ മഴമേഘം
ReplyDeleteഅനിയന്ത്രിതമായ ഒരു കാറ്റിന്റെ തലോടലില്‍
പെയ്തൊഴിയാതിരിക്കട്ടെ.
നന്നായിരിക്കുന്നു..കവിത.
ഞാനൊരു മഴയായി
ReplyDeleteപെയ്തു തോരാതിരിക്കാന്‍....
കാറ്റേ ....
നീ വീശരുത് ....!
ഞാന്‍ ഒരിക്കല്‍ ഇവിടെ വന്നിരുന്നു . അന്ന് പോസ്റ്റുകള്‍ മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല. ഫോളോ ചെയ്തു പോയി . ഇന്ന് വീണ്ടും വന്നു വായിച്ചു . നല്ല പോസ്റ്റുകള്‍ .. ഇനിയും വരാം
ആശംസകളോടെ (തുഞ്ചാണി)