Saturday, 24 September 2011

പണ്ടൊക്കെ നമ്മള്‍ ...............



പണ്ടൊക്കെ
പ്രണയം പറയാന്‍
എന്തൊരു  പാടായിരുന്നു .....
വഴിക്കണ്ണുമായി  കാത്തു നില്‍ക്കണം.
അവള്‍ വരുന്നേരം
ഓര്‍ക്കാപ്പുറത്തു  കണ്ടെന്ന പോലെ
പുഞ്ചിരിക്കണം ....
പുറത്തു ചാടാനൊരുങ്ങുന്ന ഹൃദയത്തെ
ഉള്ളിലേക്കൊതുക്കി
 'എന്തേ നേരത്തെ'യെന്നോ
'വരാനെന്തിത്ര വൈകി 'യെന്നോ
വെറുതെ കുശലം  ചോദിക്കണം . 

'ഒരു കാര്യം പറയാനുണ്ടെ'ന്ന്
ഓരോ ദിനവും പറഞ്ഞ്
ഒടുവില്‍ ഒന്നും പറയാതെ തന്നെ
അവളെയറിയിക്കണം
'എന്റെയുള്ളില്‍ നീ 'യാണെന്ന് ......
അവളുടെയുള്ളില്‍
ഞാനുമുണ്ടെന്നറിഞ്ഞാല്‍ പിന്നെ
ചില ഒളിച്ചു നോട്ടങ്ങളെക്കൊണ്ട്
അമര്‍ത്തിയൊരു  ചിരിയാല്‍
ചില പിന്‍വിളികളെക്കൊണ്ട് ......
ഹോ...
അന്നൊക്കെ
പ്രണയം പറയാന്‍
എത്ര ബുദ്ധിമുട്ടി നാം .....!


ഇന്നു
പ്രണയിക്കാനാണ്
ഏറ്റവുമെളുപ്പം
കാത്തു നില്‍ക്കുകയോ 
മറഞ്ഞു  നില്‍ക്കുകയോ
അത്ഭുതപ്പെടുകയോ  ചെയ്യാതെ 
ഒരൊറ്റ  മിസ്ഡ്  കോള്‍ .....
ഞാന്‍  നിന്നെ  ഓര്‍ക്കുന്നുണ്ടെന്നു
ഇടം കയ്യാലും
വലം  കയ്യാലും
നാല് പേരോട് ഒരേ സമയം 
പരിഭവിക്കാം.....
കുശലം പറയാം ....
ഒരൊറ്റ എസ്സെമെസ്സില്‍
പറന്നരികിലെത്താം .
ജാരനെപ്പോലെ
ഉറക്കറയിലും 
അവളെത്തേടി ചെല്ലാം
സന്ദേശ കാവ്യങ്ങളെഴുതിയും
വാക്കുകള്‍ വറ്റിയും
തീരുമ്പോള്‍
പുതിയ നമ്പറില്‍ നിന്നും
പുതുമകളെ
വീണ്ടും വീണ്ടും ...
പ്രണയിച്ചു കൊണ്ടിരിക്കാം.
അല്ലെങ്കില്‍ തന്നെ
എന്നും
പുതുമയോടെയിരിക്കുന്നതല്ലേ
അന്നുമിന്നും
യഥാര്‍ത്ഥ പ്രണയം....?

10 comments:

  1. പുതിയ ജീവിത
    പുതിയ ലോകം
    പുതിയ രീതി

    ReplyDelete
  2. പുതുമകളെ
    വീണ്ടും വീണ്ടും ...കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  3. മാര്‍ഗം ലക്ഷ്യത്തെ "സാധു" കരിച്ചാല്‍ മതി എന്നലെ.. എനിക്ക് ഇഷ്ട്ടായിട്ടോ..ഇടയ്ക്കിടെ അനുവാദമില്ലാതെ തന്നെ വരും..വിരോധമില്ലലോ..

    ReplyDelete
  4. ഇന്നു
    പ്രണയിക്കാനാണ്
    ഏറ്റവുമെളുപ്പം
    കാത്തു നില്‍ക്കുകയോ
    മറഞ്ഞു നില്‍ക്കുകയോ
    അത്ഭുതപ്പെടുകയോ ചെയ്യാതെ
    ഒരൊറ്റ മിസ്ഡ് കോള്‍ .....
    ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ടെന്നു
    ഇടം കയ്യാലും
    വലം കയ്യാലും
    നാല് പേരോട് ഒരേ സമയം
    പരിഭവിക്കാം.....
    കുശലം പറയാം ....

    ഇന്നത്തെ പ്രണയം ഇങ്ങനെ തന്നെ ആണോ നന്നായിട്ടുണ്ട് കേട്ടാ

    ReplyDelete
  5. അതെ എന്നും പുതുമ വേണം പ്രണയത്തിനു, സാബിദ.. പക്ഷെ, അത് പ്രണയിനിയെ മാറ്റി കൊണ്ടാകരുതല്ലോ?

    ഇഷ്ടപെട്ടു!

    ReplyDelete
  6. സൌഹൃദച്ചിരിയില്‍
    നിന്റെ മൊബൈലില്‍
    ഞാനൊരു ഫോട്ടോ.
    ചതിയുടെ കളിയിലത്
    സാങ്കേതികത്തികവോടെ
    വിശ്വത്തിരശ്ശീലയില്‍
    ഞാനാഗോള വലയില്‍.!!!

    ReplyDelete
  7. പോയകാലത്ത് മാത്രം നല്ലത് കാണുന്ന പതിവ് രീതിയായിപ്പോയി

    ReplyDelete
  8. വാസ്തവം തന്നെ ... നന്നായി എഴുതി :)

    ReplyDelete