Sunday 12 February 2012

സംസ്കാരം


പുതുവസ്ത്രമണിഞ്ഞ്  വാച്ച് ,കണ്ണട,ഷൂ  ഇത്യാദി വസ്തുക്കളോടെ പെട്ടിയിലാക്കിയ  പ്രിയതമനെ  കല്ലറയിലേക്കെടുക്കുന്നേരം പെട്ടെന്നവള്‍ പറഞ്ഞു: “നിര്‍ത്തൂ...ഒരുനിമിഷം...”
അതിശീഘ്രം വീട്ടില്‍ പോയെത്തിയ അവള്‍ അവന്റെ തണുത്തുമരവിച്ച  കൈകള്‍ക്കുള്ളില്‍ നിന്ന്  കുരിശെടുത്തുമാറ്റി നെഞ്ചില്‍ ലാപ്ടോപ് വെച്ചുകൊടുത്തു....
ഫേസ് ബുക്കില്‍ പുതുതായി  അപ്‌ലോഡ്‌  ചെയ്ത  ; ശവപ്പെട്ടിയില്‍  നീണ്ടു  നിവര്‍ന്നു കിടക്കുന്ന അവന്റെ പുതുരൂപത്തോടെ.....  
അനന്തരം വലം  കയ്യില്‍ സ്മാര്‍ട്ട്  ഫോണും  ഇടം കയ്യില്‍  ഐപോഡും  ചെവികളില്‍  ഇയര്‍ഫോണും വെച്ചുകൊടുത്ത്‌ ...നെറ്റിയില്‍ അന്ത്യ  ചുംബനവും നല്‍കി പതിവ്രതയായ അവളവനെ  മന:സമാധാനത്തോടെ യാത്രയാക്കി   ....

11 comments:

  1. അപ്പോള്‍ ഇട്ട വസ്ത്രം എന്താ ?? കൂളിംഗ്‌ ഗ്ലാസ്‌ വെച്ചിരുന്നോ ??

    ReplyDelete
  2. ഒരു ഇന്റർനെറ്റ് ചിരി അയ്യാളുടെ ചുണ്ടിൽ വിരിഞ്ഞ് നിൽക്കുന്നത് കണ്ടില്ലായിരുന്നോ?

    ReplyDelete
  3. ഇതാണ് യുഗം അത്യാധുനികതയുടെ യുഗം സൈബര്‍ യുഗം

    നല്ല ആശയം

    ReplyDelete
  4. ഹാസ്യത്തിന്റെ കൂരമ്പുകള്‍ തന്നെ..

    ReplyDelete
  5. വലക്കണ്ണികള്‍ പൊട്ടാതിരിക്കട്ടെ .......

    ReplyDelete
  6. പുതുയുഗ മണവാട്ടി
    പുതുയുഗ മണവാളനു
    നല്‍കിയ വിടചൊ ല്ലല്‍ പ്രക്രിയ
    കലക്കി എന്ന് പറഞ്ഞാല്‍ മതി
    ആശംസകള്‍

    ReplyDelete
  7. വേദനയോടെയാണെങ്കിലും നമ്മള്‍ തിരിച്ചറിയണം, സൈബര്‍ യുഗം നമ്മളെ സ്വാധീനിച്ച വിധങ്ങള്‍, സ്നേഹം, ലാളന.. പരിചരണം..ഇതൊക്കെ ഇപ്പൊ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലെ പ്രകടിപ്പിക്കാന്‍ സാധിക്കു എന്ന അവസ്ഥയിലെക്കായി അല്ലെ ടീച്ചറെ.. അഭിനന്ദനങ്ങള്‍, നല്ല ചിന്തകള്‍ ഇനിയും ആ തൂലികയില്‍ വിരിയട്ടെ, അത് ചിലപ്പോ കുറച്ചുപേരെ യെങ്കിലും ചിന്തിപ്പിക്കുമെങ്കില്‍, നമുക്കഭിമാനിക്കാം...

    ReplyDelete
  8. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ മറന്നില്ലല്ലോ അല്ലെ..?
    നല്ല ആശയം, നന്നായി പറഞ്ഞു..

    ReplyDelete
  9. പരലോക കാഴ്ചകള്‍ മന്നിലെക്കൊഴുകിയെത്തുന്ന കാലം വിദൂരമല്ല..
    കാത്തിരിക്കാം പുതിയ ബ്ലോഗുകള്‍ക്കായി.. കവിത തരക്കേടില്ല..
    അല്ല കഥ....കഥാകവിത...

    ReplyDelete
  10. സൈബർ യുഗത്തിനെ കൊന്ന് ശരീരം പൊലും ബാക്കിയില്ലാതെ കുഴിച്ച് മൂടി അല്ലേ ? ഒരു കാര്യം ഓർക്കുക. നമ്മൾ ഈ കുറ്റം പറയുന്ന സൈബർ സാധ്യതകൾ ഉള്ളത് കൊണ്ടാണ് നിങ്ങൾ എഴുതിയത് എനിക്കും ഞങ്ങൾക്കും വായിക്കാൻ പറ്റുന്നത്. ആശംസകൾ.

    ReplyDelete
  11. ഇനി ഒന്നു കൊണ്ടും പേടിക്കാന്‍ ഇല്ല. എപ്പോള്‍ വേണമെങ്കിലും കോണ്ട്രാക്റ്റ് ചെയ്യാം.അവിടെ ചെല്ലുമ്പോള്‍ ആരും മൂപ്പര്‍ പഴഞ്ചന്‍ ആണെന്ന് പറയാന്‍ പാടില്ലല്ലോ..നല്ല ബുദ്ധിയുള്ള ഭാര്യ.
    ആശംസകൾ....

    www.ettavattam.blogspot.com

    ReplyDelete