Tuesday 5 November 2013

പിണക്കം

      

തിരിഞ്ഞാണു കിടപ്പേ-
റെ ചെരിഞ്ഞാണുറക്കം
തമ്മിൽ കലരാതെ
കലഹിച്ചു പിടയുമുള്ളാൽ...
     തുലാവർഷം ജനൽപ്പാളി
     യുലയ്കിലുമിടിവെട്ടിൽ
     ദിഗന്തങ്ങൾ നടുക്കത്താൽ
     വിറയ്ക്കിലും തിരിഞ്ഞില്ല ഞാ-
     'നൊന്നു വിളിച്ചൂടേ'..'യവൾ -
     ക്കെന്നെ പുണർന്നൂടേ...'
     യുള്ളിലെ പരിഭവം ...
കോലായിലയക്കോലി-
ലുണങ്ങാതെ കിടപ്പുണ്ടാം
പരസ്പരം തൊടായ്കിലു
മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
തുണിത്തരം നമ്മെപ്പോൽ...
      ഇരുട്ടിൽ  നീയുറങ്ങാതെ.. നനയുമീ
      കവിൾത്തടമറിയാതെ....
      തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
      കഴിഞ്ഞു രാവെരിയവേ ... 
ഇരുട്ടിലീ..തണുപ്പിലീ..
മഴയിലീ..കാറ്റിൽ...
പുലരി വന്നുണർത്തെ
കിടപ്പു ഞാനെവിടെ..!
        തണുക്കാതെ പുണർന്നൊരീ
        കരങ്ങളിൽ മുഖം ചേർത്തു
        പുലരുവാൻ മടിച്ചു ഞാൻ....!
        നെഞ്ചിലെയിളം ചൂടിൽ
        കവിൾ  ചേർത്തു
        പിരിയുവാൻ മടിച്ച ഞാൻ...!
കോലായിൽ കിടപ്പുണ്ടാമിതുപോലെ
തുലാക്കാറ്റിൽ ; പരസ്പരം
തൊടാതെ ഞാൻ വിരിച്ചിട്ട
തണുപ്പോലുമുടുപ്പുകൾ
പിണങ്ങിയുമിണങ്ങിയും
വിധി തീർത്ത ചരടിന്മേൽ
ഓമനേ ,നമ്മെപ്പോലെ -
യിതുപോലെയിതുപോലെ

25 comments:

  1. മനോഹരമായ വരികള്‍ ..
    ഇരുട്ടിലും കാറ്റിലും മഴയിലും പരസ്പരം തൊടാതെ തണുത്താടുന്ന മനസ്സുകളുടെ ചരിതം. ഹൃദയസ്പര്‍ശമായി. ആശംസകള്‍

    ReplyDelete
  2. വളരെ മനോഹരമായൊരു കവിത. എനിയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഒരു വാക്കുപോലും അധികപ്പറ്റില്ലാതെ ചേരുമ്പടി ചേര്‍ന്നൊരു കവിത. അനുമോദനങ്ങള്‍

    ReplyDelete
  3. പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമ്പോള്‍ പിണക്കങ്ങള്‍ തീരും.
    സുദൃഢമായ ബന്ധം ഉടലെടുക്കും.ഇടിവെട്ടില്‍ നടുങ്ങാതെയും‍‍,തണുപ്പില്‍ വിറയ്ക്കാതെയും,കാറ്റില്‍ പറന്നുപോകാതെയുമിരിക്കാന്‍ ഇണക്കങ്ങള്‍
    സഹായിക്കും.
    കവിത നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. നല്ല ഒഴുക്കോടെ വായിച്ച കവിത ,, നന്നായി ട്ടോ

    ReplyDelete
  5. എത്ര മനോഹരമായി ചില പിണക്കങ്ങളും ഇണക്കങ്ങളും പറഞ്ഞിരിക്കുന്നു.... നന്ദി :)

    ReplyDelete
  6. വളരെ നന്നായി ഇണക്കവും പിണക്കവും! ആശംസകള്‍ :)

    ReplyDelete
  7. നല്ല വരികള്‍... ഒരുപാട് ഇഷ്ടായി :)

    ReplyDelete
  8. ഒരുപാട് ഇഷ്ടം തോന്നുന്ന കവിത

    ReplyDelete
  9. good theme..good lines..congrats...

    ReplyDelete
  10. എവിടെയായിരുന്നെന്നു
    ചോദിച്ചിടാനും വയ്യ
    ഇവിടെ ഞാന്‍ കാണ്മാന്‍ വയ്കാന്‍
    കാര്യങ്ങള്‍ ഒന്നും ഇല്ല
    ഇനിയിടം വിടാന്‍ ഭാവം
    ഇല്ലെന്നു ചോല്ലാനായ് ഞാന്‍
    ഇവിടെയായ് കുറിക്കുന്നു
    പ്രിയമാണെനിക്കീ ഇടം

    നല്ല കവിതകള്‍ , ആശംസ !

    ReplyDelete
  11. വളരെയേറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  12. സുപ്പര്‍...കിടിലം നല്ല വരികള്‍ ..ആശംസകള്‍

    ReplyDelete
  13. ഇരുട്ടിൽ നീയുറങ്ങാതെ.. നനയുമീ
    കവിൾത്തടമറിയാതെ....
    തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
    കഴിഞ്ഞു രാവെരിയവേ ... ചാരുതയേറ്റുന്ന വരികൾ..ആശംസകൾ

    ReplyDelete
  14. നിയ്ക്കും ഇഷ്ടായി...ആശംസകൾ

    ReplyDelete
  15. കോലായിലയക്കോലി-
    ലുണങ്ങാതെ കിടപ്പുണ്ടാം
    പരസ്പരം തൊടായ്കിലു
    മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
    തുണിത്തരം നമ്മെപ്പോൽ..

    നല്ല വരികൾ...

    ReplyDelete
  16. നല്ല കവിത. ആശംസകള്‍.

    ReplyDelete
  17. ഇന്ന് വീണ്ടും ഇവിടെയെത്തി!

    എത്ര ഹൃദ്യം ഈ വരികള്‍ ! ഇത് ഞാനിങ്ങു കോപ്പുന്നു. എഫ്ബിയില്‍ ചേര്‍ക്കാനാ കേട്ടോ.

    ReplyDelete
  18. നിയ്ക്കും ഇഷ്ടായി ട്ടൊ...ആശംസകൾ

    ReplyDelete