Monday, 18 July 2011

കൂണുകള്‍

സ്വപ്‌നങ്ങള്‍  കൂണുകളെപ്പോലെയാണ് .      
             ചില മഴകളോടൊപ്പം
             ഇടിമിന്നല്‍ വെളിച്ചത്തില്‍
             താനെയങ്ങനെ മുളച്ചു പൊങ്ങും.

  വന്‍മരങ്ങളുടെ പൂതലിച്ചയിടങ്ങളിലും
 
കുളുര്‍ത്ത മണ്ണിന്റെ ഒളിയിടങ്ങളിലും
  ഇലകളുടെ പച്ചത്തണലോ
  ശിഖ
രങ്ങളുടെ പുല്കലോ
  വേരുകളുടെ നിഗൂ
തയോ
   ഇല്ലാതെ
  കുടനിവര്‍ത്തി നില്‍ക്കും.   
         യാഥാര്‍ത്
മെന്നു തോന്നിപ്പിക്കുന്ന 
         വിഷക്കൂണുകളുമുണ്ട്...
         വര്‍ണ്ണ ശബളിമയുടെ
         പ്രലോഭനം കൊണ്ട്
         പുഞ്ചിരിച്ച  മുഖവുമായി
         നിങ്ങളെയവ  ആകര്‍ഷിക്കും .
         അടര്‍ത്തി
മാറ്റാനാവാതെ

         ഉള്ളില്‍ക്കിടന്ന്
         ഇഞ്ചിഞ്ചായി നീറ്റിക്കൊല്ലുംവരെ....

1 comment:

  1. മനസ്സില്‍ അടക്കി വച്ച കുറെ ശബളിമയുടെ പ്രായത്തെ വീണ്ടും ഓര്‍മ്മിക്കുന്നു..ഈ വരികള്‍...
    സ്വപനങ്ങള്‍ കൂണുകളായി കുട നിവര്‍ന്നു നിക്കുന്നതിനു മുന്‍പുള്ള അതിന്റെ പൊന്തല്‍....
    ഉള്ളില്‍ അടക്കിയോതുക്കിയ കവിതയുടെ കിരുകിരുപ്പ്‌...ഹേ,കവേ,.....

    ReplyDelete