"മൈലാഞ്ചിയിടണം"
നീട്ടിയ കൈകളോടെ
മുന്നില്‍ കൊഞ്ചുന്നൊരു
നാലുവയസ്സുകാരി....
മൈലാഞ്ചിയിടല്‍
ഇപ്പൊഴെന്തെളുപ്പം!
വലം കയ്യിലാവാതെ
ഇടം കയ്യിലും
ഇടം കയ്യറിയാതെ
വലം കയ്യിലും.
ഒരൊറ്റ ഞെക്ക് ,
നെടുകെയും കുറുകെയും
വട്ടത്തിലും നീളത്തിലും
വരയാമോട്ടെറെ
സങ്കീര്‍ണ്ണ ചിത്രങ്ങള്‍ .
പണ്ടു ഞങ്ങള്‍ക്ക്
പുഴയരികിലേക്കോടണം.
മുള്ളു കൊള്ളാതെ
തളിരുകളൊടിയാതെ
ഇലകളൂര്‍ന്നെടുക്കണം.
അമ്മിയിലരക്കണം.
ഓരോയിലയും നേര്‍മ്മയോടെ.
നാരു കളഞ്ഞു നേര്‍പ്പിച്ച
പച്ചീര്ക്കിലിന് തുമ്പാല്‍
മെനഞ്ഞതൊക്കെയും
ലളിത ചിത്രങ്ങള്‍ .
മൈലാഞ്ചിയുണങ്ങാന്‍
കൈ നീട്ടിയെത്ര നേരം ...
വിരല്‍ മടങ്ങാതെ
കളി പറഞ്ഞിരിക്കണം .
കൈ കഴുകുന്നേരം
തെളിയുന്ന ചെന്തുടുപ്പ്,
എനിക്കോ നിനക്കോ
കൂടുതലെന്ന കുശുമ്പ് ...
ഓര്‍ത്തിരിക്കുമ്പോഴേക്കും
നീ കൈ കഴുകി വന്നു .
ഈ രാസച്ചുവപ്പിന്
രണ്ടു ദിനം മാത്രമായുസ്സ്.
എന്റെ യുള്ളിലെ മൈലാഞ്ചിക്ക്
ഒരായുസ്സിന്റെ ചുവപ്പ് !
kollaam nannayittundu samayam kittumbol ee vazhi onnu pokane
ReplyDeletehttp://apnaapnamrk.blogspot.com/
കൊള്ളാം
ReplyDeleteഒരു പഴയ ചുവന്ന ഓര്‍മ
ആശംസകള്‍
ഈ രാസച്ചുവപ്പിന്
ReplyDeleteരണ്ടു ദിനം മാത്രമായുസ്സ്.
എന്റെ യുള്ളിലെ മൈലാഞ്ചിക്ക്
ഒരായുസ്സിന്റെ ചുവപ്പ്!
ഇഷ്ടപ്പെട്ടു കെട്ടോ ഈ മൈലാഞ്ചി ചോപ്പ്..
പള്ളിക്കാട്ടിലെ മൈലാഞ്ചി തോപ്പുകളുടെ കഥ കേട്ടിട്ടുണ്ടോ?
ഈ വഴി വന്നാല്‍ ആ കഥ വായിക്കാം.. സമയം പോലെ വരിക..
http://hakeemcheruppa.blogspot.com/2011/08/blog-post.html
very good
ReplyDeleteനന്നായിരിക്കുന്നു. പോട്ടോ അതി മനോഹരം..
ReplyDeleteചിലത് ഹൃദയത്തില്‍ പതിഞ്ഞ പേരുകാരനെ/കാരിയെ വരക്കാനുള്ളതായിരുന്നു.
ReplyDeleteഅതുകൊണ്ടായിരിക്കും, മൈലാഞ്ചിക്ക് ഒരായുസ്സിന്റെ നിറം ലഭിച്ചത്. !
maraviyute thatavarayil kidannirunna mailanjithanupp onnu pothinja sugam. valare nannaayitund
ReplyDelete