Friday 15 July 2011

മൈലാഞ്ചി



"മൈലാഞ്ചിയിടണം"
നീട്ടിയ കൈകളോടെ
മുന്നില്‍ കൊഞ്ചുന്നൊരു
നാലുവയസ്സുകാരി....
                     മൈലാഞ്ചിയിടല്‍ 
                     ഇപ്പൊഴെന്തെളുപ്പം!
                     വലം കയ്യിലാവാതെ
                     ഇടം കയ്യിലും
                     ഇടം കയ്യറിയാതെ
                     വലം കയ്യിലും.
                     ഒരൊറ്റ ഞെക്ക് ,
                     നെടുകെയും കുറുകെയും
                     വട്ടത്തിലും നീളത്തിലും
                     വരയാമോട്ടെറെ
                     സങ്കീര്‍ണ്ണ ചിത്രങ്ങള്‍ .
പണ്ടു ഞങ്ങള്‍ക്ക്
പുഴയരികിലേക്കോടണം.
മുള്ളു കൊള്ളാതെ
തളിരുക
ളൊടിയാതെ
ഇലകളൂര്‍ന്നെടുക്കണം.
അമ്മിയിലരക്കണം.
ഓരോയിലയും നേര്‍മ്മയോടെ.
നാരു കളഞ്ഞു നേര്‍പ്പിച്ച
ച്ചീര്‍ക്കിലിന്‍ തുമ്പാല്‍
മെനഞ്ഞതൊക്കെയും 
ലളിത ചിത്രങ്ങള്‍ .
                   മൈലാഞ്ചിയുണങ്ങാന്‍
                   കൈ നീട്ടിയെത്ര നേരം ...
                   വിരല്‍ മടങ്ങാതെ
                   കളി പറഞ്ഞിരിക്കണം .
                   കൈ കഴുകുന്നേരം
                   തെളിയുന്ന ചെന്തുടുപ്പ്,
                   എനിക്കോ നിനക്കോ
                   കൂടുതലെന്ന കുശുമ്പ് ...

ഓര്‍ത്തിരിക്കുമ്പോഴേക്കും
നീ കൈ  കഴുകി വന്നു .
ഈ രാസച്ചുവപ്പിന്
രണ്ടു ദിനം മാത്രമായുസ്സ്.
                     എന്റെ യുള്ളിലെ  മൈലാഞ്ചിക്ക്
                     ഒരായുസ്സിന്റെ ചുവപ്പ് !

7 comments:

  1. kollaam nannayittundu samayam kittumbol ee vazhi onnu pokane
    http://apnaapnamrk.blogspot.com/

    ReplyDelete
  2. കൊള്ളാം
    ഒരു പഴയ ചുവന്ന ഓര്‍മ
    ആശംസകള്‍

    ReplyDelete
  3. ഈ രാസച്ചുവപ്പിന്
    രണ്ടു ദിനം മാത്രമായുസ്സ്.
    എന്റെ യുള്ളിലെ മൈലാഞ്ചിക്ക്
    ഒരായുസ്സിന്റെ ചുവപ്പ്!
    ഇഷ്ടപ്പെട്ടു കെട്ടോ ഈ മൈലാഞ്ചി ചോപ്പ്..

    പള്ളിക്കാട്ടിലെ മൈലാഞ്ചി തോപ്പുകളുടെ കഥ കേട്ടിട്ടുണ്ടോ?
    ഈ വഴി വന്നാല്‍ ആ കഥ വായിക്കാം.. സമയം പോലെ വരിക..
    http://hakeemcheruppa.blogspot.com/2011/08/blog-post.html

    ReplyDelete
  4. നന്നായിരിക്കുന്നു. പോട്ടോ അതി മനോഹരം..

    ReplyDelete
  5. ചിലത് ഹൃദയത്തില്‍ പതിഞ്ഞ പേരുകാരനെ/കാരിയെ വരക്കാനുള്ളതായിരുന്നു.
    അതുകൊണ്ടായിരിക്കും, മൈലാഞ്ചിക്ക് ഒരായുസ്സിന്റെ നിറം ലഭിച്ചത്. !

    ReplyDelete
  6. maraviyute thatavarayil kidannirunna mailanjithanupp onnu pothinja sugam. valare nannaayitund

    ReplyDelete