കുട്ടികള്‍ ഇലഞ്ഞിപ്പൂക്കളാണ് .
ചന്ദന നിറത്തില്‍
ലളിതമായ കുഞ്ഞിതളുകളോടെ
സാന്നിധ്യംകൊണ്ടൊരിടമാകെ
സുഗന്ധപൂരിതമാക്കുന്നവര്‍ .
എന്നാല്‍
ഇഷ്ടമുള്ളതുപോലെ
വളച്ചു,പടര്‍ത്തിയവരെ നാം
ഉദ്യാനങ്ങളിലൊതുക്കുന്നു
കാഴ്ചപ്പൊലിമയ്ക്കു മാത്രമുള്ള
വെറും കടലാസ് പൂക്കളാക്കുന്നു !
No comments:
Post a Comment