അന്തിയാവുന്നൂ , കടല്‍ ശാന്തമാകുന്നു .
തീരം മൂകമാകുന്നു , കാറ്റ് മന്ദമാകുന്നു
മാഞ്ഞു പോയ് തീരത്തു നാം കളിയായ്
കോറിയിട്ട വാക്കുകള്‍ നമ്മെ പോലെ
കണ്ണീരിലലിഞ്ഞു പോയ്
കടലില്‍ വക്കത്തു നാം നില്‍ക്കുന്ന തോഴ
നീയും ഞാനുമീ തീരത്തെന്നോ
വന്നവര്‍ പിരിയാത്തോര്‍
അല്ലലിന്‍ പെരുങ്കടലലയായ് മാറീടിലും
തെന്നലില്‍ ചിരിച്ചു നാം ദുഃഖങ്ങള്‍ മറക്കുന്നു
ഉദയാസ്തമയങ്ങള്‍ വന്നാലും മറഞ്ഞാലും
കടലാണിരമ്പുന്നു നമ്മുടെ ഹൃദയത്തില്‍
നടക്കാം നമുക്കിന്നീ തീരത്തില്‍ കാലം തീര്‍ത്ത
നോവുകളലയായി നമ്മളെ നനയ്ക്കിലും!
തീരം മൂകമാകുന്നു , കാറ്റ് മന്ദമാകുന്നു
മാഞ്ഞു പോയ് തീരത്തു നാം കളിയായ്
കോറിയിട്ട വാക്കുകള്‍ നമ്മെ പോലെ
കണ്ണീരിലലിഞ്ഞു പോയ്
കടലില്‍ വക്കത്തു നാം നില്‍ക്കുന്ന തോഴ
നീയും ഞാനുമീ തീരത്തെന്നോ
വന്നവര്‍ പിരിയാത്തോര്‍
അല്ലലിന്‍ പെരുങ്കടലലയായ് മാറീടിലും
തെന്നലില്‍ ചിരിച്ചു നാം ദുഃഖങ്ങള്‍ മറക്കുന്നു
ഉദയാസ്തമയങ്ങള്‍ വന്നാലും മറഞ്ഞാലും
കടലാണിരമ്പുന്നു നമ്മുടെ ഹൃദയത്തില്‍
നടക്കാം നമുക്കിന്നീ തീരത്തില്‍ കാലം തീര്‍ത്ത
നോവുകളലയായി നമ്മളെ നനയ്ക്കിലും!
No comments:
Post a Comment