മനസ്സില്‍ നിന്നും
ഒരിലയടര്‍ന്നു വീണു
വിഷാദത്തിന്റെ
നേര്‍ത്ത ഞരമ്പുകളും
പ്രണയത്തിന്റെ
ഇളം മഞ്ഞ നിറവുമുള്ള
അവസാനത്തെയില....
വര്‍ഷങ്ങളുടെ
ഇലവീണലിഞ്ഞു ചേര്‍ന്ന
കറുത്ത മണ്ണിന്നിരുളിലേക്ക്
കാറ്റില്‍.....പതുക്കെ ....
നിര്‍വ്വികാരമായി ...
അവസാനത്തെയില
താഴേക്ക് ....
മരമിപ്പോള്‍
നഗ്നമായ ചില്ലകള്‍
ആകാശത്തേക്കുയര്‍ത്തി
ദേശാടനക്കിളികള്‍
പറന്നകലുന്ന നോക്കി
മൌനമായി ...
മഞ്ഞിന്‍ തണുപ്പില്‍....
No comments:
Post a Comment