Monday, 22 August 2011

പട്ടാടയില്‍


നൂല്‍ നൂറ്റു
സ്വയം പുണര്‍ന്ന്
പട്ടുനൂല്‍പ്പുഴു 
ശലഭ ജന്മം
സ്വപ്നം കണ്ടുറങ്ങിയിന്നലെ .
                   ഇലക്കീഴില്‍
                   നിന്നടര്‍ത്തിമാറ്റി
                   ആവിയില്‍ വെന്തവള്‍
                   കൂട്ടരൊന്നിച്ച്‌
                   കസവ് നൂലായി
                   രൂപാന്തരപ്പെട്ടു.

വ്യര്‍ത്ഥ സ്വപ്നങ്ങളാല്‍
നെയതെടുത്തൊ -
രാടയില്‍ പൊതിഞ്ഞ്
ഈയുടല്‍ നീ
കൊണ്ടു
നടക്കുന്നു
രൂപാന്തരപ്പെടുത്താതെ 
പട്ടടയിലേക്ക്‌...!

2 comments:

  1. Oh!!! my good virtues........
    The gods must be crazy...........The mountain crest is full of cherry fruits.....and sabida, the queen of red cherry give us a full spring at every smile;.....

    My favourate drops in u'r verses....

    ---- with it's beauty dreams ----

    1 self embrace at the bottom leaf
    2.steamed.

    ---- with it's beauty logic -----

    1.to the cemetery without reform


    The line i disinterested in u'r verses....

    1.sleep in the dreams of an butterfly...

    ReplyDelete
  2. ഒന്ന് ചീയുമ്പോള്‍ മാത്രമാ മറ്റൊന്നിനു വളമാകുനത് കാല ചക്ര ഗതിയില്‍ ഓരോരുത്തര്‍ക്കും ഓരോ റോളുകള്‍ ഉണ്ട്

    ReplyDelete